
കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിച്ച് വിമാനങ്ങൾ. കത്തിയമർന്ന് വിമാനങ്ങൾ. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്ക്. അമേരിക്കയിലെ ഫോർട്ട് മോഗൻ മുൻസിപ്പൽ വിമാനത്തിൽ രണ്ട് ചെറുവിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളറാഡോയ്ക്ക് വടക്ക് കിഴക്കാണ് ഫോർട്ട് മോഗൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. സെസ്ന 172 വിമാനവും എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനവുമാണ് കൂട്ടിയിടിച്ചത്. രാവിലെ രണ്ട് പൈലറ്റുമാരും ഒരേ സമയത്ത് ലാൻഡ് ചെയ്യാൻ നടത്തിയ ശ്രമമാണ് അപകടത്തിന് കാരണമായത്. രണ്ട് പേർ വീതമാണ് ഓരോ വിമാനത്തിലുണ്ടായിരുന്നതെന്നാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ വിശദമാക്കിയത്. വലിയ രീതിയിൽ കറുത്ത പുകയും തൊട്ടുപിന്നാലെ തീയും സംഭവത്തിന് പിന്നാലെ റൺവേയ്ക്ക് സമീപത്ത് ഉയർന്നു. വിമാനത്തിന് പുറത്തിറങ്ങാൻ സാധിക്കാതെ പോയ ആളാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ഇരു വിമാനങ്ങളും കത്തിനശിച്ച നിലയിൽ കരിയിൽ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. സെസ്ന വിമാനത്തിലെ രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു. എക്‌സ്‌ട്രാ ഫ്ലഗ്‌സെഗ്ബൗ ഇഎ300 വിമാനത്തിലുണ്ടായിരുന്ന ഒരാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റ് ബോർഡും ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam