
വാഷിങ്ടൺ: കാട്ടുതീ മൂലം ദുരിതമനുഭവിക്കുന്ന ഓസ്ട്രേലിയൻ ജനതയെ സഹായിക്കാൻ വ്യത്യസ്ത മാർഗവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ നിന്നുള്ള മോഡൽ. സന്നദ്ധസംഘടനകളിൽ സംഭാവന ചെയ്യുന്നവർക്ക് തന്റെ നഗ്നചിത്രങ്ങൾ അയച്ചു കൊടുത്താണ് ഇൻസ്റ്റഗ്രാമിൽ സജീവമായ കെയ്‌ലന്‍ വാര്‍ഡ് എന്ന യുവതി ആളുകളിൽ നിന്ന് പണം സമാഹരിച്ചത്. ഇത്തരത്തില്‍ ഒരു ലക്ഷം ഡോളർ (ഏകദേശം ഏഴുലക്ഷം രൂപ) രൂപ കെയ്‌ലന്‍ സ്വരൂപിച്ചതായാണ് റിപ്പോർട്ട്.
സന്നദ്ധ സംഘടനയിലേക്ക് പത്ത് ഡോളറെങ്കിലും (ഏകദേശം 720 രൂപ) സംഭാവനയായി അയക്കുന്ന ആർക്കും താൻ നഗ്നചിത്രങ്ങൾ അയച്ചുതരുമെന്നായിരുന്നു ഇൻസ്റ്റഗ്രാമിലൂടെ കെയ്‌ലന്‍ പ്രഖ്യാപിച്ചത്. പണത്തിന് വേണ്ടി മുമ്പും താൻ നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തിരുന്നതായും കെയ്‌ലന്‍ വെളിപ്പെടുത്തി. പണം കൈമാറിയതിന്റെ സ്ഥിരീകരണം നല്‍കണമെന്നും കെയ്‌ലന്‍ സൂചിപ്പിരുന്നു. എൻഡബ്ല്യു റൂറൽ ഫയർ സർവീസ്, വിക്ടോറിയൻ കണ്ട്രി ഫയർ സർവ്വീസ്, റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസംഘടനകളിലാണ് സംഭാവന നൽകേണ്ടതെന്നും യുവതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ 20000തോളം പേരാണ് ധനസഹായം നൽകിയ റസീതുകൾ സമൂഹമാധ്യമങ്ങൾ പങ്കുവച്ചത്.
ടെക്സാനിൽ നിന്നുള്ള മോഡലായ കെയ്‌ലന്‍ ഇപ്പോൾ ലോസ് ആഞ്ചൽസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. പോസ്റ്റ് പങ്കുവച്ച് ഒരൊറ്റ ദിവസം കൊണ്ട് ഏഴുലക്ഷം രൂപ സമാഹരിച്ചതായി കെയ്‌ലന്‍ തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. അതേസമയം, പോസ്റ്റ് വൈറലായതോടെ കെയ്‌ലന്‍ ഇൻസ്റ്റഗ്രാം അക്കൗണ്ട് പിൻവലിച്ചു. സാമ്പത്തിക സഹായത്തിന്റെ മറവിൽ കെയ്‌ലന്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും സമൂഹ്യമാധ്യമങ്ങളിൽ ആരോപണമുയര്‍ന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പണം താന്‍ നേരിട്ടല്ല വാങ്ങിയതെന്നും സന്നദ്ധ സംഘടനകളിലേക്കാണ് എല്ലാവരും പണം നല്‍കിയതെന്നും കെയ്‌ലന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam