'പാകിസ്ഥാനെ പിന്തുണച്ചതിൽ ഇന്ത്യ പ്രതികാരം ചെയ്യുന്നു, എസ്‌സി‌ഒയിൽ പൂർണ അം​ഗത്വത്തിനുള്ള ശ്രമം തടഞ്ഞു'; ആരോപണവുമായി അസർബൈജാൻ

Published : Sep 02, 2025, 05:55 PM IST
Ilham Aliyev

Synopsis

ആഗോള വേദികളിൽ ഇന്ത്യയുടെ നടപടികൾക്കിടയിലും, പാകിസ്ഥാനുമായുള്ള സാഹോദര്യത്തിന് അസർബൈജാൻ മുൻഗണന നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടതായി തുർക്കി ദിനപത്രമായ ഡെയ്‌ലി സബാഹ് റിപ്പോർട്ട് ചെയ്യുന്നു.

ദില്ലി: പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ആഗോള വേദികളിൽ ഇന്ത്യ പ്രതികാരം ചെയ്യാൻ ശ്രമിക്കുകയാണെന്ന് അസർബൈജാൻ. ഷാങ്ഹായ് സഹകരണ സംഘടനയിൽ (എസ്‌സി‌ഒ) പൂർണ്ണ അംഗത്വത്തിനുള്ള ശ്രമം ഇന്ത്യ തടഞ്ഞുവെന്ന് അസർബൈജാൻ ആരോപിച്ചു. ഇന്ത്യ ബഹുരാഷ്ട്ര നയതന്ത്ര തത്വങ്ങൾ ലംഘിക്കുകയാണെന്ന് അസർബൈജാൻ മാധ്യമങ്ങൾ ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനെ പിന്തുണച്ചതിനാലാണ് ഇന്ത്യ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ചൈനീസ് നഗരമായ ടിയാൻജിനിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിൽ അസർബൈജാനി പ്രസിഡന്റ് ഇൽഹാം അലിയേവ്, ഈ വർഷം ആദ്യം സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ അഭിനന്ദിച്ചു. 

ആഗോള വേദികളിൽ ഇന്ത്യയുടെ നടപടികൾക്കിടയിലും, പാകിസ്ഥാനുമായുള്ള സാഹോദര്യത്തിന് അസർബൈജാൻ മുൻഗണന നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടതായി തുർക്കി ദിനപത്രമായ ഡെയ്‌ലി സബാഹ് റിപ്പോർട്ട് ചെയ്യുന്നു. അസർബൈജാന്റെ പാകിസ്ഥാനുമായുള്ള ബന്ധം അടുത്ത രാഷ്ട്രീയ, സാംസ്കാരിക, തന്ത്രപരമായ ബന്ധങ്ങളിൽ വേരൂന്നിയതാണെന്ന് അലിയേവ് അവകാശപ്പെട്ടു. അസർബൈജാനി-പാകിസ്ഥാൻ അന്തർ ഗവൺമെന്റൽ കമ്മീഷനുള്ളിൽ വ്യാപാര, സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം ഷെരീഫുമായി ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. 

അസർബൈജാന്റെ എസ്‌സി‌ഒയിൽ പൂർണ അംഗത്വത്തിനുള്ള അസർബൈജാന്റെ അപേക്ഷ തടഞ്ഞുവെന്ന് അവകാശപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിൽ അസർബൈജാൻ പാകിസ്ഥാന് പരസ്യമായി പിന്തുണ നൽകിയിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം
ദാരുണം, വീട്ടിൽ വളർത്തിയ പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ മുത്തശ്ശനും 3 മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയും യുഎസിൽ കൊല്ലപ്പെട്ടു