ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, വരുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിയെന്ന് ബാബ വംഗയുടെ പ്രവചനം

Published : Apr 10, 2026, 10:29 PM IST
Baba Vanga

Synopsis

ബാബ വംഗയുടെ പ്രവചനമനുസരിച്ച് 2026ൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുക. നിലവിലുള്ള പേപ്പർ കറൻസികളിലും ഡിജിറ്റൽ ഇടപാടുകളിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടാകും.

ബൾഗേറിയ: ജോലികൾ ഇല്ലാതാകും, പണത്തിന് വില കുറയും, 2026ൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നു. സ്വർണവില അടക്കമുള്ളവയേക്കുറിച്ച് ബള്‍ഗേറിയയിലെ ബാബ വംഗയുടെ പ്രവചനം ഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള സാമ്പത്തിക ബാധ്യതയേക്കുറിച്ചുള്ള ബാബ വംഗയുടെ പ്രവചനം ചർച്ചയാവുന്നത്. ബാബ വംഗയുടെ പ്രവചനമനുസരിച്ച് 2026ൽ ലോകം വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുക. നിലവിലുള്ള പേപ്പർ കറൻസികളിലും ഡിജിറ്റൽ ഇടപാടുകളിലും വലിയ ആശയക്കുഴപ്പങ്ങളുണ്ടാകും. ബാങ്കിംഗ് സംവിധാനങ്ങളുടെ തകർച്ച കാരണം ജനങ്ങൾക്ക് പണത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ആഗോള കടബാധ്യത വർധിക്കുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

സമ്പദ്‌വ്യവസ്ഥ തകരുമ്പോൾ നിക്ഷേപകർ ലോഹങ്ങളിലേക്ക് തിരിയുമെന്ന് ബാബ വംഗ പ്രവചിച്ചിട്ടുണ്ട്. സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ഉയരും. വെള്ളിക്കും ചെമ്പിനും സ്വർണ്ണത്തോളം പ്രാധാന്യം ലഭിക്കും. ചെമ്പിന്റെ ആവശ്യം വർധിക്കുന്നതിനാൽ അതിനെ 'പുതിയ സ്വർണ്ണം' എന്ന് വിളിക്കുന്ന കാലം വരുമെന്നും അവർ പറഞ്ഞിരുന്നു. ലോകരാഷ്ട്രങ്ങൾക്കിടയിലെ യുദ്ധങ്ങളും അധികാരത്തിനായുള്ള മത്സരങ്ങളും ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കും. 2026-ൽ കാലാവസ്ഥാ വ്യതിയാനം, ഭൂകമ്പങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ വിതരണ ശൃംഖലയെ ബാധിക്കുകയും സാധനങ്ങളുടെ വില ഗണ്യമായി വർധിപ്പിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കാരണം തൊഴിൽ നഷ്ടത്തിന് സാധ്യതയുണ്ടെന്നും സാമ്പത്തിക വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ വരുമെന്നും ബാബ വംഗ പ്രവചിച്ചിട്ടുണ്ട്.

ബാബ വംഗയുടെ പല പ്രവചനങ്ങളും സത്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 2026ൻ്റെ തുടക്കം മുതൽ സ്വർണ്ണവില തുടർച്ചയായി ഉയരുന്നത് അവരുടെ പ്രവചനം ശരിവെക്കുന്നതായാണ് പലരും കാണുന്നത്. ഓഹരി വിപണിയിലെ അസ്ഥിരതയും കേന്ദ്ര ബാങ്കുകൾ വലിയ അളവിൽ സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും ലോഹങ്ങളിലെ നിക്ഷേപം വർധിപ്പിച്ചിട്ടുണ്ട്. ബൾഗേറിയയിൽ ജീവിച്ചിരുന്ന അന്ധയായ പ്രവാചകയാണ് ബാബ വംഗ. ലോകത്ത് നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുൻകൂട്ടി പ്രവചിച്ച് അവർ പ്രശസ്തയായി. അവരുടെ പല പ്രവചനങ്ങളും സത്യമായിട്ടുണ്ട്. 1911 ല്‍ ജനിച്ച് 1996 ല്‍ തന്‍റെ 84 മത്തെ വയസില്‍ മരിച്ചെങ്കിലും വരാനിരിക്കുന്ന ഒരോ വര്‍ഷങ്ങളിലും എന്ത് സംഭവിക്കുമെന്ന ബാബ വംഗയുടെ മുന്‍ പ്രവചനങ്ങള്‍ ഓരോ വര്‍ഷവും സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നുണ്ട്. 1960 കളില്‍ ബൾഗേറിയയിലെ പെട്രിച്ച് മുനിസിപ്പാലിറ്റി ബാബ വംഗയെ ബൾഗേറിയൻ അക്കാദമി ഓഫ് സയൻസസിന്‍റെ ഭാഗമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സജസ്റ്റോളജിയില്‍ നിയമിച്ചിരുന്നു. എഴുത്തും വായനയും അറിയാത്ത അന്ധയായ വംഗയുടെ പ്രവചനങ്ങള്‍ ഇക്കാലയളവിലാണ് എഴുതപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിലപാടിൽ ഉറച്ച് നിന്ന നെതന്യാഹുവിനെ 'വിരട്ടി' ട്രംപ്, ഇല്ലെന്ന് ഇസ്രയേൽ; വൈറ്റ് ഹൗസ് പ്രതികരിച്ചില്ല; കടുത്ത സമ്മർദ്ദവവുമായി യുഎസ്
ട്രംപിനെ ഞെട്ടിച്ച് മെലാനിയയുടെ അപ്രതീക്ഷിത നീക്കം, മറയ്ക്കാൻ ശ്രമിച്ച കാര്യങ്ങൾ വീണ്ടും രാജ്യത്ത് ചർച്ചയാക്കി മെലാനിയ