മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിക്കുളത്തില്‍ വീണ കുഞ്ഞാനകളെ രക്ഷിച്ചു

Published : Mar 30, 2019, 12:33 PM ISTUpdated : Mar 30, 2019, 12:35 PM IST
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിക്കുളത്തില്‍ വീണ കുഞ്ഞാനകളെ രക്ഷിച്ചു

Synopsis

കുഞ്ഞാനകളെ തിരക്കി ആനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതായി റേഞ്ചര്‍മാര്‍ അറിയിച്ചു.

ബാങ്കോക്ക്: മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ചെളിക്കുളത്തില്‍ വീണ കുഞ്ഞാനകളെ രക്ഷിച്ചു. തായ്‍ലന്‍ഡിലെ താപ് ലാൻ നാഷണൽ പാർക്കിലെ റേഞ്ചര്‍മാരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. കുളത്തില്‍ നിന്ന് കയറാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയായിരുന്ന ആറ് കുഞ്ഞാനകളെയാണ് റേഞ്ചര്‍മാർ രക്ഷിച്ചത്.

കരയില്‍ കയറിയ കുഞ്ഞാനകള്‍ തിരികെ കാട്ടിലേക്ക് പോയതായി അധികൃതർ അറിയിച്ചു.  ബുധനാഴ്ച രാത്രിയിൽ വനത്തിൽ പട്രോളിങ് നടത്തുന്നതിനിടയിലാണ് കുളത്തിൽ അകപ്പെട്ട കുഞ്ഞാനകൾ റേഞ്ചര്‍മാരുടെ ശ്രദ്ധയിൽപ്പെടുന്നത്. അപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ സാധിക്കില്ലന്ന് മനസ്സിലാക്കിയ അവർ ആനകൾക്ക് കാവൽ നിൽക്കുകയും പിറ്റേദിവസം രക്ഷാപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയുമായിരുന്നു. 

എങ്ങനെയാണ് കുഞ്ഞാനകള്‍ കുഴിയില്‍ വീണതെന്ന് വ്യക്തമായിട്ടില്ല. കുഞ്ഞാനകളെ തിരക്കി ആനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നതിന്‍റെ സൂചനകൾ കണ്ടെത്തിയതായി റേഞ്ചര്‍മാര്‍ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'