ആ​ത്മീ​യ നേ​താ​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി, ജയിലിലടച്ചു

Published : Nov 28, 2024, 04:31 PM ISTUpdated : Nov 28, 2024, 05:37 PM IST
ആ​ത്മീ​യ നേ​താ​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സിന് ജാമ്യം നിഷേധിച്ച് ബംഗ്ലാദേശ് കോടതി, ജയിലിലടച്ചു

Synopsis

അതേസമയം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68  ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം അഭ്യർത്ഥന നടത്തി.

ധാ​​​​ക്ക: ഹൈന്ദവ ആ​​​​ത്മീ​​​​യ നേ​​​​താ​​​​വ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രി​​​​ക്ക് ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ച്ച് ബം​​​​ഗ്ലാ​​​​ദേ​​​​ശ് കോ​​​​ട​​​​തി നടപടിയിൽ ആശങ്കയറിയിച്ച് ഇന്ത്യ. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്ക് നേ​​​​തൃ​​​​ത്വം  ന​​​​ൽ​​​​കി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് രാ​​​​ജ്യ​​​​ദ്രോ​​​​ഹ​​​​ക്കു​​​​റ്റം ചു​​​​മ​​​​ത്തി​​​​യാ​​​​ണ് ചിന്മോയ് കൃഷ്ണദാസിനെ പൊലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ചിന്മോയ് കൃഷ്ണദാസിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് ധാക്കയിലും ചിറ്റഗോങ്ങിലും അനുയായികൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സമ്മളിത സനാതനി ദോതെ നേതാവായ ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സ് ബ്ര​​​​ഹ്മ​​​​ചാ​​​​രിയെ തി​​​​ങ്ക​​​​ളാ​​​​ഴ്ച ധാ​​​​ക്ക​​​​യി​​​​ലെ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​ നി​​​​ന്നാ​​​​ണ് പൊലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. 

ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​യോ​​​​ട‌് അ​​​​നാ​​​​ദ​​​​ര​​​​വ് കാ​​​​ട്ടി​​​​യെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ക​​​​ഴി​​​​ഞ്ഞ ഒ​​​​ക്‌ടോബ​​​​ർ 30ന് ​​​​ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​ലാ​​​​ണ് കൃഷ്ണദാസിനെ അ​​​​റ​​​​സ്റ്റ് ചെയ്തത്. അതേസമയം ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട് വിരമിച്ച 68  ജഡ്ജിമാരും റിട്ട. ഉദ്യോഗസ്ഥരുമടങ്ങിയ സംഘം പ്രഥാനമന്ത്രിയോട് അഭ്യർത്ഥന നടത്തി. ചിൻമോയ് കൃഷ്ണദാസ് ബ്രഹ്മചാരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട്  ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.

അ​​​​നു​​​​യാ​​​​യി​​​​ക​​​​ളു​​​​ടെ  പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ ക​​​​ന​​​​ത്ത സു​​​​ര​​​​ക്ഷ​​​​യി​​​​ലാ​​​​ണ് ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​നെ കോ​​​​ട​​​​തി​​​​യിലേക്ക് കൊണ്ടുപോയത്.  ജാ​​​​മ്യം നിഷോധിച്ച ചി​​​​റ്റ​​​​ഗോങ്ങ് മെ​​​​ട്രോ​​​​പോ​​​​ളി​​​​റ്റ​​​​ൻ മ​​​​ജി​​​​സ്ട്രേ​​​​റ്റ് കോ​​​​ട​​​​തി ചിന്മോയ് കൃഷ്ണദാസിനെ 24 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അതേസമയം ജയിൽ ചട്ടങ്ങൾ അഅനുസരിച്ച്  മ​​​​ത​​​​പ​​​​ര​​​​മാ​​​​യ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ അ​​​​നു​​​​ഷ്ഠി​​​​ക്കാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ജ​​​​യി​​​​ൽ അതികൃതർക്ക് ബംഗ്ലാദേശ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി നിർദ്ദേശം നൽകി.

ചി​​​​ന്മോ​​​​യ് കൃ​​​​ഷ്ണ​​​​ദാ​​​​സി​​​​ന്‍റെ അ​​​​റ​​​​സ്റ്റി​​​​ൽ ധാ​​​​ക്ക​​​​യി​​​​ലും ചി​​​​റ്റ​​​​ഗോങ്ങി​​​​ലും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണ്  അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. സമ്മിലിത സനാതനി ജോതെ നേ​​​​താ​​​​വി​​​​നെ ഉ​​​​ട​​​​നെ വി​​​​ട്ട​​​​യ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ തെ​​​​രി​​​​വി​​​​ലി​​​​റ​​​​ങ്ങി. ഇതിന് പിന്നാലെ ബംഗ്ലാദേശ് ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൌൺസിലും ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിൽ ശക്തമായി പ്രതിഷേധവുമായി രംഗത്തെത്തി. കൃഷ്ണദാസിവെ ഉടനെ ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

Read More : ബംഗ്ലാദേശിൽ 'ഇസ്കോൺ' നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല, 'സർക്കാർ നടപടികൾ പര്യാപ്തം'

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാനെതിരെയുള്ള ആക്രമണം: യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ
ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇറാന്‍റെ വൻ 'ഓഫർ', തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ, അമേരിക്കയെ ഞെട്ടിച്ച് പുതിയ നീക്കങ്ങൾ