ബം​ഗ്ലാദേശ് വീണ്ടും പുകയുന്നു? സർക്കാരിനെ സൈന്യം അട്ടിമറിച്ചെന്ന് പ്രചാരണം, പ്രതികരിക്കാതെ സൈന്യവും സർക്കാറും

Published : Mar 25, 2025, 05:34 PM ISTUpdated : Mar 25, 2025, 06:08 PM IST
ബം​ഗ്ലാദേശ് വീണ്ടും പുകയുന്നു? സർക്കാരിനെ സൈന്യം അട്ടിമറിച്ചെന്ന് പ്രചാരണം, പ്രതികരിക്കാതെ സൈന്യവും സർക്കാറും

Synopsis

രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാര്യത്തിൽ കരസേനാ മേധാവിക്ക് കടുത്ത ആശങ്കയുണ്ടെന്നും തുടർന്നാണ് സൈനിക യോഗങ്ങൾ ചേർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നൽകുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

ധാക്ക: ബം​ഗ്ലാദേശിൽ സൈനിക അട്ടിമറി നടന്നെന്ന് സോഷ്യൽമീഡിയയിൽ പ്രചരണം ശക്തമാകുന്നു. ധാക്കയിൽ സൈനികരെയും സുരക്ഷാ സേനയെയും വിന്യസിച്ചതിനും ശേഷമാണ് അട്ടിമറി നടന്നുവെന്ന അഭ്യൂഹങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി പ്രൊഫസർ മുഹമ്മദ് യൂനുസോ സൈനിക മേധാവി വഖാർ ഉസ് സമാനോ അഭ്യൂഹങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്റെ ഇടക്കാല നേതാവ് യൂനുസിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവ വികാസങ്ങൾ. 

രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ കാര്യത്തിൽ കരസേനാ മേധാവിക്ക് കടുത്ത ആശങ്കയുണ്ടെന്നും തുടർന്നാണ് സൈനിക യോഗങ്ങൾ ചേർന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഭീകരാക്രമണങ്ങൾക്കെതിരെ സൈനിക മേധാവി മുന്നറിയിപ്പ് നൽകുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

കഴിഞ്ഞയാഴ്ച സൈനിക മേധാവി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാരും സൈനിക മേധാവിയും തമ്മിലുള്ള തർക്കങ്ങൾക്ക് കാരണമായിരുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തീവ്രവാദ ഭീഷണിയും സുരക്ഷാ നടപടികളെക്കുറിച്ചും കരസേനാ മേധാവി ചർച്ച ചെയ്തതായാണ് സൂചന.  എന്നാൽ, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ അഭ്യൂഹം മാത്രമാണെന്ന് ഇടക്കാല സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി നസിമുൾ ഹഖ് ഗാനി പറഞ്ഞു.

Read More... ട്രംപിന്‍റെ പുതിയ ഭീഷണി ഇന്ത്യക്കും തിരിച്ചടിയായേക്കും; വെനസ്വേല എണ്ണ വാങ്ങുന്നവർക്കും തീരുവ ചുമത്താൻ യുഎസ്

ദിവസങ്ങൾക്ക് മുമ്പ്, സൈന്യത്തിലെ പാക് അനുകൂലികൾ കരസേനാ മേധാവിയെ ഒരു അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് ചില ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസിഡന്റ് മുഹമ്മദ് ഷാബുദ്ദീനുമായി ചേർന്ന് പുതിയ ഇടക്കാല സർക്കാർ സ്ഥാപിക്കാൻ സൈനിക മേധാവി ഗൂഢാലോചന നടത്തിയെന്ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ആമർ ബംഗ്ലാദേശ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അസദുസ്സമാൻ ഫുആദ് ആരോപിച്ചു. സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ കഴിഞ്ഞ മാസം കരസേനാ മേധാവി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും വൈറലായി.  

Asianet News Live

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം