റോഹിംഗ്യന്‍ മുസ്ലീങ്ങളെ വിദൂര ദ്വീപിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ്; എതിര്‍പ്പുമായി യുഎന്‍

By Web TeamFirst Published Dec 27, 2020, 5:52 PM IST
Highlights

ദ്വീപിലെ സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താതെ അഭയാര്‍ത്ഥികളെ മാറ്റുന്നതില്‍ പങ്കെടുക്കില്ലെന്ന് യുഎന്‍ അറിയിച്ചു.
 

ധാക്ക: റോഹിംഗ്യന്‍ മുസ്ലീങ്ങളെ ഒറ്റപ്പെട്ടതും വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ ദ്വീപിലേക്ക് മാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ് സര്‍ക്കാര്‍. ഭാസന്‍ ചാറിലെ ഒറ്റപ്പെട്ട ദ്വീപിലേക്കാണ് ആയിരത്തോളം വരുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ രണ്ടാമത്തെ ബാച്ചിനെ മാറ്റുന്നത്. സുരക്ഷിതമല്ലാത്ത ദ്വീപിലേക്ക് ഇവരെ മാറ്റരുതെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടു. 

നേരത്തെ 1600ഓളം അഭയാര്‍ത്ഥികളെ ബംഗ്ലാദേശ് സര്‍ക്കാര്‍ പുനരധിവസിപ്പിച്ചിരുന്നു. പിന്നീട് എത്തിയ അഭയാര്‍ത്ഥികളെയാണ് ദ്വീപിലേക്ക് മാറ്റുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ ഇവരെ ഉടന്‍ മാറ്റുമെന്ന അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ മൊഹമ്മദ് ഷംസുദ് ദൗസ അല്‍ജസീറയോട് പറഞ്ഞു. അഭയാര്‍ത്ഥികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് മാറ്റുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ദ്വീപിലെ സുരക്ഷയും മറ്റ് സൗകര്യങ്ങളും വിലയിരുത്താതെ അഭയാര്‍ത്ഥികളെ മാറ്റുന്നതില്‍ പങ്കെടുക്കില്ലെന്ന് യുഎന്‍ അറിയിച്ചു. കോക്‌സസ് ബസാര്‍ ക്യാമ്പിലെ തിരക്കുമൂലം അഭയാര്‍ത്ഥികളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ദ്വീപിലേക്ക് മാറ്റുന്നതെന്നാണ് ബംഗ്ലാദേശ് സര്‍ക്കാറിന്റെ വാദം.
 

click me!