
ധാക്ക: മുസ്ലീം സ്ത്രീകൾക്ക് തുല്യ സ്വത്തവകാശമുൾപ്പെടെ തുല്യാവകാശങ്ങൾ ഉറപ്പാക്കുന്നതിനുള്ള സർക്കാർ നിർദ്ദേശിച്ച ശുപാർശകളെ എതിർത്ത് ആയിരക്കണക്കിന് ബംഗ്ലാദേശികൾ ധാക്കയിലെ തെരുവിലിറങ്ങി. ബംഗ്ലാദേശിലെ സ്വാധീനമുള്ള ഇസ്ലാമിക ഗ്രൂപ്പായ ഹെഫാസത്ത്-ഇ-ഇസ്ലാമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. നിർദ്ദിഷ്ട ശുപാർശകളിൽ ചിലത് ഭൂരിപക്ഷം ജനങ്ങളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ രൂപീകരിച്ച വനിതാകാര്യ പരിഷ്കരണ കമ്മീഷന്റെ കരട് ശുപാർശകൾ ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്ന് ഹെഫാസത്ത്-ഇ-ഇസ്ലാം നേതാക്കൾ ആരോപിച്ചു. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മെയ് 23 ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്നും ഇവർ മുന്നറിയിപ്പ് നൽകി. നമ്മുടെ സ്ത്രീകൾക്കെതിരായ പാശ്ചാത്യ നിയമങ്ങൾ ഒഴിവാക്കുക, എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായി രണ്ടായിരത്തോളം പേരാണ് തെരുവിലിറങ്ങിയത്.
സ്വത്തുമായി ബന്ധപ്പെട്ട അവകാശങ്ങൾ ഉൾപ്പെടെ, മുസ്ലീം സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കുന്നതിനുള്ള ശുപാർശകളെയാണ് പ്രതിഷേധക്കാർ എതിർത്തത്. നിലവിലുള്ള വനിതാ പരിഷ്കരണ കമ്മീഷൻ നിർത്തലാക്കുകയും പരിഷ്കരണം നിർദേശിച്ചവരെ ശിക്ഷിക്കുകയും ഇസ്ലാമിക പണ്ഡിതന്മാരെയും വനിതാ പ്രതിനിധികളെയും ഉൾപ്പെടുത്തി പുതിയ കമ്മീഷൻ രൂപീകരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നിവയായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരിക്കലും തുല്യരാകില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ നേതാക്കളിലൊരാളായ മദ്രസ അധ്യാപകനായ മുഹമ്മദ് ശിഹാബ് ഉദ്ദീൻ റാലിയിൽ പറഞ്ഞു. ഖുർആൻ രണ്ട് ലിംഗക്കാർക്കും പ്രത്യേക ജീവിത നിയമങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും അതിനപ്പുറം നമുക്ക് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയിൽ സർവ്വശക്തനായ അല്ലാഹുവിലുള്ള പൂർണ്ണ വിശ്വാസവും വിശ്വാസവും പുനഃസ്ഥാപിക്കണമെന്ന് ഹെഫാസത്ത് ആവശ്യപ്പെട്ടു. ലിംഗ സ്വത്വം, ലിംഗ വൈവിധ്യം, ലിംഗ സമത്വം, ലിംഗ വിവേചനം, മൂന്നാം ലിംഗം, മറ്റ് ലിംഗക്കാർ തുടങ്ങിയ പദങ്ങൾ ഉൾപ്പെടുത്തുന്നതിനെയും ഗ്രൂപ്പ് എതിർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam