
കാലിഫോർണിയ: യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്. സംഭവത്തെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു. ഏറ്റവും നിന്ദ്യമായ പ്രവൃത്തിയാണ് ക്ഷേത്രത്തിന് നേരെ നടന്നതെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
രാജ്യത്തെ ക്ഷേത്രങ്ങൾക്ക് മതിയായ സുരക്ഷ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കാലിഫോർണിയയിലെ ചിനോ ഹിൽസിലെ ക്ഷേത്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്ത നശീകരണത്തെ ബിഎപിഎസ് (ബോച്ചസൻവാസി അക്ഷര് പുരുഷോത്തം സ്വാമിനാരായണ്‍ സൻസ്ത) പബ്ലിക് അഫയേഴ്‌സ് അപലപിച്ചു. ഹിന്ദു സമൂഹം പ്രതിരോധശേഷിയുള്ളവരായിരിക്കുമെന്നും വിദ്വേഷം വേരൂന്നാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി പറഞ്ഞു.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നടക്കാനിരിക്കുന്ന ഖാലിസ്ഥാൻ റഫറണ്ടം പരിപാടിക്ക് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. ജൂലൈയിൽ കാനഡയിലെ എഡ്മണ്ടണിലുള്ള ബിഎപിഎസ് സ്വാമിനാരായണ മന്ദിറും നശിപ്പിക്കപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam