'രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നത്, പരിപ്പും കീമയും ഉണ്ടാക്കാനും അറിയും'; ബരാക്ക് ഒബാമ

Published : Nov 17, 2020, 06:43 PM IST
'രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നത്, പരിപ്പും കീമയും ഉണ്ടാക്കാനും അറിയും'; ബരാക്ക് ഒബാമ

Synopsis

ലോകത്തിലെ ആറിലൊന്ന് ജനങ്ങളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടായിരത്തോളം ഗോത്ര വര്‍ഗങ്ങളും എഴുനൂറിലധികം ഭാഷകളും സംസാരിക്കുന്ന വൈവിധ്യം തന്നെ ആകര്‍ഷിച്ചിരുന്നതായും ഒബാമ

ന്യൂയോര്‍ക്ക്: ബാല്യകാലത്തെ ചില സ്മരണകള്‍ മൂലം ഇന്ത്യയ്ക്ക് മനസില്‍ പ്രത്യേക സ്ഥാനമുണ്ടെന്ന് വ്യക്തമാക്കി മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ. എ പ്രോമിസ്ഡ് ലാന്‍ഡ് എന്ന പുതിയ പുസ്തകത്തിലാണ് ഒബാമ ഇന്ത്യയുമായുള്ള പ്രത്യേക ബന്ധത്തേക്കുറിച്ച് പറയുന്നത്.

രാഹുല്‍ ഗാന്ധി പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്, മന്‍മോഹന്‍സിംഗ് സത്യസന്ധന്‍; ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് ഒബാമ

ഇന്തോനേഷ്യയില്‍ ചെലവിട്ട ബാല്യകാലത്ത് രാമായണവും മഹാഭാരതവും കേട്ടാണ് താന്‍ വളര്‍ന്നതെന്ന് ഒബാമ പുസ്തകത്തില്‍ പറയുന്നു. ലോകത്തിലെ ആറിലൊന്ന് ജനങ്ങളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടായിരത്തോളം ഗോത്ര വര്‍ഗങ്ങളും എഴുനൂറിലധികം ഭാഷകളും സംസാരിക്കുന്ന വൈവിധ്യം തന്നെ ആകര്‍ഷിച്ചിരുന്നതായും ഒബാമ പറയുന്നു.

ഒബാമയുടെ പുസ്തകം വായിച്ചു; മോദിയെക്കുറിച്ച് ഒന്നുമില്ലെന്ന് ശശിതരൂര്‍

2010ല്‍ അമേരിക്കയുടെ പ്രസിഡന്‍റായ ശേഷമാണ് ആദ്യമായി ഇന്ത്യയിലെത്തുന്നതെങ്കില്‍ കൂടിയും ഇന്ത്യക്ക് പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇന്തോനേഷ്യയിലെ ബാല്യകാലത്ത് ഹിന്ദുപുരാണങ്ങള്‍ താന്‍ കേട്ടിട്ടുണ്ട്. പാകിസ്താനിലെയും ഇന്ത്യയിലേയും സുഹൃത്തുക്കള്‍  പരിപ്പും കീമയും ഉണ്ടാക്കാന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും ഒബാമ കുറിച്ചതായാണ് ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

7 രാജ്യങ്ങൾക്ക് കൂടി അമേരിക്കയിലേക്ക് പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ്; 'പൗരന്മാർക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല'
ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ