'ഞങ്ങൾ വീണ്ടും വൈറസിനെ തോൽപിച്ചു'; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അർഡൺ

By Web TeamFirst Published Oct 5, 2020, 5:22 PM IST
Highlights

എന്നാൽ ഓ​ഗസ്റ്റിൽ ഓക്ലാൻഡിലാണ് കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കർശനമായ ലോക്ക്ഡൗൺ നിയമങ്ങളിലൂടെയാണ് ന​ഗരം കടന്നു പോയത്.

വെല്ലിം​ഗ്ടൺ: കൊറോണ വൈറസിനെ വീണ്ടും തോൽപിച്ചുവെന്ന് പ്രഖ്യാപിച്ച് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത അർഡൺ. 
കൊവിഡിന്റെ രണ്ടാം വരവും നിയന്ത്രണവിധേയമായതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നും ജസീന്ത പറഞ്ഞു. രാജ്യത്ത് കൊവിഡ്  നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മെയ് മാസത്തിൽ കൊവിഡ് പൂർണ്ണമായും രാജ്യത്ത് നിന്ന് അപ്രത്യക്ഷമായി എന്നാണ് കരുതിയത്. തുടർച്ചയായ 102 ദിവസം കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ഓ​ഗസ്റ്റിൽ ഓക്ലാൻഡിലാണ് കൊവിഡിന്റെ രണ്ടാം വരവ് ആരംഭിച്ചത്. മൂന്നാഴ്ച കർശനമായ ലോക്ക്ഡൗൺ നിയമങ്ങളിലൂടെയാണ് ന​ഗരം കടന്നു പോയത്.

12 ദിവസമായി ഓക്ലാലാൻഡിലും  പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങൾ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വർഷങ്ങൾ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ എടുത്ത് മാറ്റിയ സാ​ഹചര്യത്തിൽ ആളുകൾക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല. അഞ്ച് മില്യൺ ജനങ്ങളുള്ള ന്യൂസിലന്റിൽ വെറും 25 പേർ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1815 പേർക്ക് കൊവിഡ് ബാധിച്ചു. 
 

click me!