സ്റ്റോക്ക്‍ഹോം: ഹെപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയ ശാസ്ത്രജ്ഞർക്ക് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിലെ നൊബേൽ പുരസ്കാരം. രണ്ട് അമേരിക്കൻ ശാസ്ത്രജ്ഞർക്കും ഒരു ബ്രിട്ടീഷ് ശാസ്ത്രജ്ഞനുമാണ് പുരസ്കാരം. അമേരിക്കൻ ശാസ്ത്രജ്ഞരായ ഹാർവി ആൾട്ടറും ചാൾസ് റൈസും, ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ മൈക്കൽ ഹ്യൂട്ടനുമാണ് പുരസ്കാരത്തിന് അർഹരായത്.
രക്തത്തിലെ ഹെപ്പറ്റൈറ്റിസ് സി സിറോസിസും, ലിവർ ക്യാൻസറുമടക്കമുള്ള ഗുരുതരരോഗങ്ങളിലേക്ക് നയിക്കുന്നതാണെന്നും ഇതിനെതിരായ പോരാട്ടത്തിൽ നിർണായകമായ നാഴികക്കല്ലാകുന്ന കണ്ടെത്തലാണ് ഇതെന്നും നൊബേൽ സമ്മാനജൂറി വിലയിരുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam