ഉല്ലാസ ബോട്ടിൽ അബോധാവസ്ഥയിൽ, 36-ാം വയസ്സിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു

Published : Jun 21, 2024, 02:56 PM IST
ഉല്ലാസ ബോട്ടിൽ അബോധാവസ്ഥയിൽ, 36-ാം വയസ്സിൽ ബ്യൂട്ടി ഇൻഫ്ലുവൻസർ അന്തരിച്ചു

Synopsis

അവധിയാഘോഷിക്കാനായാണ് ഫറ മാൾട്ടയിലെത്തിയത്. ഗ്രീസിലെ മൈകോനോസിൽനിന്ന് ജൂൺ ഏഴിന് ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് അവസാനമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

വാലെറ്റ: തുനീസിയൻ ബ്യൂട്ടി ഇൻഫ്ലുവൻസർ ഫറാ എൽ കാദി 36ാം വയസ്സിൽ അന്തരിച്ചു. ഹൃദയാഘാതമാണ് ഫറാ എൽകാദിയുടെ മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഉല്ലാസബോട്ടിൽവച്ച് ഹൃദയാഘാതം ഉണ്ടായ ഫറായെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻസ്റ്റ​ഗ്രാമിൽ പത്ത് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് ഫറ. ബോട്ടിൽ ഇവരെ അബോധാവസ്ഥയിലായ നിലയിൽ കണ്ടെത്തുകയായിരുന്നു. ആർക്കിടെക്റ്റും ഫാഷൻ ബ്രാൻഡായ ബസാർ ബൈ ഫാഫിന്റെ ഉടമയുമാണ് ഇവർ.

അവധിയാഘോഷിക്കാനായാണ് ഫറ മാൾട്ടയിലെത്തിയത്. ഗ്രീസിലെ മൈകോനോസിൽനിന്ന് ജൂൺ ഏഴിന് ഇൻസ്റ്റഗ്രാമിലിട്ട ചിത്രമാണ് അവസാനമായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്. മരണകാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത സുഹൃത്തും ഇൻഫ്ലുവൻസറുമായ സുലൈമ നെയ്നിയാണ്  ഫറായുടെ മരണവിവരം ലോകത്തെ അറിയിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ
ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ