ഭിക്ഷ യാചിക്കാനെത്തിയത് റേഞ്ച് റോവറിൽ, കൈവശം സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്സ്, പതിവ് പട്രോളിംഗിനിടെ ദമ്പതികൾ അറസ്റ്റിൽ

Published : Aug 03, 2026, 02:47 PM IST
beggar

Synopsis

ആഡംബര റേഞ്ച് റോവർ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്വർണം പൂശിയ ഐഫോണും കണ്ടെടുത്തു. ദമ്പതികളുടെ പേരിലുള്ള മറ്റ് ആസ്തികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജറുസലേം: ഭിക്ഷാടനം നടത്താൻ ആഡംബര റേഞ്ച് റോവർ കാറിലെത്തിയ ദമ്പതികൾ പൊലീസ് പിടിയിൽ. ജറുസലേമിന്‍റെ പ്രാന്തപ്രദേശമായ അബു ദിസ് നഗരത്തിലാണ് സംഭവം ഉണ്ടായത്. അഞ്ചു ലക്ഷത്തിലധികം ഷെക്കൽ (ഏകദേശം 163,500 ഡോളർ) വിലമതിക്കുന്ന ആഡംബര റേഞ്ച് റോവർ വാഹനത്തിലാണ് ഇവർ എത്തിയതെന്ന് പലസ്തീൻ പൊലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലെടുത്ത ഭിക്ഷാടകനിൽ നിന്ന് സ്വർണം പൂശിയ ഐഫോൺ 17 പ്രോ മാക്സ് ഫോണും പൊലീസ് കണ്ടെടുത്തു. പതിവ് പട്രോളിംഗിനിടയിലാണ് ഇവർ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. കേസിന്റെ പ്രാരംഭ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പലസ്തീൻ പൊലീസ് വക്താവ് കേണൽ ലുവായ് അർസിഖത്ത് അറിയിച്ചു.

5,000,000 ഷെക്കലിൽ കൂടുതൽ വിപണി മൂല്യമുള്ള റേഞ്ച് റോവർ റോവർ കാർ ഇയാളുടെ സ്വന്തം പേരിൽ ഉള്ളതാണ്. ദമ്പതികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളോ ബാങ്ക് അക്കൗണ്ടുകളോ ഉണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവരുടെ മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അറസ്റ്റിലായ ദമ്പതികളെയും പിടിച്ചെടുത്ത ആഡംബര കാർ ഉൾപ്പെടെയുള്ള സാധന സാമഗ്രികളെയും തുടർന്നുള്ള നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യോമാക്രമണം പരാജയം? ഇറാനെതിരെ പുതിയ യുദ്ധരീതികൾക്ക് അമേരിക്കയുടെ നീക്കം
ആകാശത്ത് 'പറക്കും തളിക'യോ? വിമാനം ലാൻഡ് ചെയ്യുന്നതിനിടെ ചിറകിനോട് തൊട്ടുരുമ്മി ദുരൂഹ വസ്തു പായുന്നത് കണ്ടതായി പൈലറ്റ്