'കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നെതന്യാഹുവിന്‍റെ പുതിയ വീഡിയോ, കൂടെ രണ്ട് യുവതികളും; 90 സെക്കൻഡ് സംഭാഷണം പുറത്ത്

Published : Mar 17, 2026, 10:07 AM IST
Benjamin Netanyahu

Synopsis

നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതാണ് വീഡിയോ. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വീഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോടും, ഇസ്രയേലി പൗരന്മാരോടും നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്.

ടെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സമൂഹമാധ്യമ പ്രചാരണങ്ങൾക്ക് മറുപടിയായി പങ്കുവെച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ എഐ ഡീപ് ഫേക്ക് ആണെന്ന വാദങ്ങൾക്കിടെ പുതിയ വീഡിയോ പുറത്ത്. സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സ്വന്തം വീഡിയോ ഔദ്യോഗിക അക്കൗണ്ടിലൂടെ പങ്കുവച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കും, മുൻപ് പ്രചരിച്ച കോഫി ഷോപ്പ് വീഡിയോ ഡീപ്പ് ഫേക്ക് ആണെന്ന വാദങ്ങൾക്കും ഇടയിലാണ് നെതന്യാഹു 90 സെക്കൻഡ് ദൈർഘ്യമുള്ള പുതിയ വീഡിയോ പങ്കുവച്ചത്.

നെതന്യാഹു ഉദ്യോഗസ്ഥരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നതാണ് വീഡിയോ. കുന്നുകളും പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളും പശ്ചാത്തലമായുള്ള വീഡിയോയിൽ സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോടും, ഇസ്രയേലി പൗരന്മാരോടും നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്നുണ്ട്. ‘നിർദേശങ്ങൾ പാലിക്കൂ, ഒരുമിച്ചു വിജയിക്കാം’ എന്നാണ് വിഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പറയുന്നത്. ബെന്യാമിൻ നെതന്യാഹുവിന്റെ 6 വിരലുകളുള്ള എഐ വിഡിയോ പ്രചരിച്ചതിനു പിന്നാലെ അദ്ദേഹം ജീവനോടെയില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇസ്രയേൽ ആ വാർത്തകൾ നിഷേധിക്കുകയും പിന്നാലെ കോഫി ഷോപ്പിൽ നിന്ന് ചായകുടിക്കുന്ന നെതന്യാഹുവിന്റെ മറ്റൊരു വിഡിയോ പുറത്തു വിടുകയും ചെയ്തി.

ജെറുസലേമിലെ ഒരു കഫേയിൽ ഇരുന്ന് കാപ്പി കുടിക്കുന്ന വീഡിയോ നെതന്യാഹുവിൻ്റെ ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്. താൻ മരിച്ചെന്ന വാർത്തകളെ പരിഹാസരൂപേണയാണ് വീഡിയോയിൽ നെതന്യാഹു നേരിടുന്നത്. ഇദ്ദേഹം തന്‍ഫെ സഹായിയുമായി സംസാരിക്കുന്നതും കാപ്പി കുടിക്കുന്നതും വീഡിയോയിലുണ്ട്. കാപ്പിക്ക് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് ഹീബ്രു ഭാഷയിൽ അദ്ദേഹം വാർത്തകളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തന്റെ വിരലുകൾ എണ്ണിനോക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം തന്റെ കൈകൾ ക്യാമറയ്ക്ക് മുന്നിൽ ഉയർത്തിക്കാട്ടി.

 

 

എഐ ആരോപണം

എന്നാൽ ആ വീഡിയോയും എഐ നിർമിതമാണെന്നാണ് പിന്നീട് വാർത്തകൾ വന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എക്സിന്റെ എഐ ചാറ്റ്ബോട്ടായ ഗ്രോക്ക് ഈ വീഡിയോയും നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വാദിച്ചു. നെതന്യാഹുവിന്റെ ഡീപ്പ്ഫേക്ക് വീഡിയോ ആണെന്നാണ് ഗ്രോക്ക് അവകാശപ്പെട്ടത്. ഇതോടെ നെതന്യാഹു ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം വീണ്ടും ഉയരുന്നതിനിടെയാണ് സൈനിക വേഷത്തിലും അല്ലാതെയും ഉള്ള സ്ത്രീകളോട് നെതന്യാഹു ചിരിച്ചുകൊണ്ട് സംസാരിക്കുന്ന വീഡിയോ പുറത്തു വന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹോർമുസിൽ ഇടപെടാൻ ചൈനക്ക് മേൽ അമേരിക്കയുടെ സമ്മർദ്ദം? ഷിയുമായുള്ള കൂടിക്കാഴ്ച നീട്ടിവെച്ച് ട്രംപ്
ആശുപത്രിയെയും വിടാതെ പാക് വ്യോമാക്രമണം, കാബൂളിൽ കൊല്ലപ്പെട്ടത് 400 പേർ; അപലപിച്ച് താലിബാൻ ഭരണകൂടം