
ജെറുസലേം: മുൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിൽ തിരിച്ചെത്താൻ സാധ്യത.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷംബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ മടങ്ങിയെത്തുമെന്ന് എക്സിറ്റ്പോളുകൾ. 120 അംഗ പാർലമെന്റിൽ 62 സീറ്റുകൾ നേടാൻ നെതന്യാഹു പക്ഷത്തിന് കഴിയും എന്നാണ് എക്സിറ്റ്പോൾ പ്രവചനം. നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടക്കുന്നത്.
തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ബെഞ്ചമിൻ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്.
ജൂണിലാണ് പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാർലമെന്റ് പിരിച്ചുവിട്ടതും വിദേശകാര്യ മന്ത്രി യെയ്‌ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയായതും. ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ആയിരുന്നു യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് എക്സിറ്റ്പോൾ പറയുന്നത്. ഔദ്യോഗിക ഫലപ്രഖ്യാപനം ഇന്നുണ്ടാകും.
Read More : ഹിജാബ് വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ പരസ്യ വിചാരണയുമായി ഇറാന്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam