ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടുമെന്ന് ബൈഡൻ ഭരണകൂടം

By Web TeamFirst Published Feb 14, 2021, 10:57 AM IST
Highlights

2016ൽ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അത് പോലെ നിലനിർത്തുമെന്ന് അറിയിക്കുകയായിരുന്നു. ഒബാമ നിശ്ചയിച്ച ചില തടവുകാരുടെ മോചനം അടക്കം ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈ‍‍ഡൻ നയം മാറ്റാൻ പോകുന്നത്.
 

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ജോ ​ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം. നി​ല​വി​ലെ ഭ​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ് കു​പ്ര​സി​ദ്ധ ജ​യി​ല്‍ അ​ട​ച്ചു​പൂ​ട്ടു​മെ​ന്നാ​ണ് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി അ​റി​യി​ച്ച​ത്. 

വൈറ്റ് ഹൗസിലെ പതിവ് വാർത്ത സമ്മേളനത്തിൽ ഉയർന്ന ചോദ്യത്തിനാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി  ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടുന്ന കാര്യത്തോട്  പ്രതികരിച്ചത്. ബൈഡൻ സർക്കാറിന്റെ ലക്ഷ്യവും ഉദ്ദേശവും ഗ്വാ​ണ്ട​ന​മോ ത​ട​വ​റ പൂട്ടുക എന്നത് തന്നെയാണെന്ന് ഇവർ വ്യക്തമാക്കി. 

2016ൽ അധികാരത്തിലേറിയ ട്രംപ് ഭരണകൂടം ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അത് പോലെ നിലനിർത്തുമെന്ന് അറിയിക്കുകയായിരുന്നു. ഒബാമ നിശ്ചയിച്ച ചില തടവുകാരുടെ മോചനം അടക്കം ട്രംപ് അന്ന് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബൈ‍‍ഡൻ നയം മാറ്റാൻ പോകുന്നത്.

അ​ടു​ത്ത് ത​ന്നെ ഇ​തി​നു​ള്ള ഉ​ത്ത​ര​വി​ല്‍ ബൈ​ഡ​ന്‍ ഒ​പ്പു​വെ​ക്കു​മെ​ന്ന സൂ​ച​ന നേരത്തെ പുറത്തുവന്നിരുന്നു. നേ​ര​ത്തെ ഒ​ബാ​മ ഭ​ര​ണ​കൂ​ടം ഗ്വാ​ണ്ട​ന​മോ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. കൊ​ടും കു​റ്റ​വാ​ളി​ക​ളെ​യാ​ണ് ഇ​വി​ടെ ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

 2001 സെപ്തംബർ 11 അമേരിക്കയിലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക നടത്തിയ ഭീകരതയ്ക്കെതിരായ യുദ്ധത്തിൽ പിടികൂടിയവരെ അടക്കം പാർപ്പിച്ചിരിക്കുന്നത് ഗ്വാ​ണ്ട​ന​മോ ത​ട​വ​റയിലാണ്. ഇവിടെ വലിയതോതിൽ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറുന്നു എന്ന വാർത്ത അമേരിക്കൻ മാധ്യമങ്ങൾ തന്നെ പലതവണ പുറത്തുവിട്ടിട്ടുണ്ട്.

click me!