ട്രംപിൻ്റെ ഒറ്റ ഉത്തരവിൽ പ്രതിസന്ധിയിലായി ബംഗ്ലാദേശ്, എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കി

Published : Jan 27, 2025, 12:33 AM ISTUpdated : Jan 31, 2025, 10:58 PM IST
ട്രംപിൻ്റെ ഒറ്റ ഉത്തരവിൽ പ്രതിസന്ധിയിലായി ബംഗ്ലാദേശ്, എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കി

Synopsis

ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ്...

ധാക്ക: ബംഗ്ലാദേശിനുള്ള എല്ലാ സഹായങ്ങളും അമേരിക്ക നിര്‍ത്തലാക്കിയതോടെ യൂനുസ് സർക്കാരും പ്രതിസന്ധിയിൽ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ്  (യു എസ് എ ഐ ഡി) യുടെ പരിധിയിൽ ബംഗ്ലാദേശിൽ നിലവിലുള്ള എല്ലാ കരാറുകളും ഗ്രാന്‍റുകളും പദ്ധതികളും നിര്‍ത്തലാക്കാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും 90 ദിവസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്.

അർബെൽ യെഹൂദ് എവിടെ? എന്തുകൊണ്ട് മോചിപ്പിച്ചില്ല? കടുപ്പിച്ച് നെതന്യാഹു; 'ഇനി പലസ്തീനികളെയും വിട്ടയക്കില്ല'

വിദേശ രാജ്യങ്ങൾക്കുളള ധനസഹായം മരവിപ്പിച്ച പ്രസിഡന്‍റ് ഡോണൾഡ്‌ ട്രംപിന്‍റെ ഉത്തരവ് നടപ്പാക്കിയെന്ന് യു എസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡെവലപ്പ്മെന്‍റ് വ്യക്തമാക്കി. ബംഗ്ലാദേശ് ജനതയും യുനുസ് സർക്കാരും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തൽ. ലോകത്ത് ഏറ്റവുമധികം പണം വിദേശ രാജ്യങ്ങൾക്ക് സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ഏതാണ്ട് ആറു ലക്ഷം കോടി രൂപയാണ് ഒരു വർഷം അമേരിക്ക മറ്റ് രാജ്യങ്ങൾക്ക് സഹായമായി നൽകുന്നത്. ബംഗ്ലാദേശിനും ഇതിൽ നിന്ന് കാര്യമായി പണം ലഭിക്കുന്നുണ്ടായിരുന്നു. ഇത് ഒറ്റയടിക്ക് നിലച്ചുപോകുന്നത് സർക്കാിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നുറപ്പാണ്.

ബംഗ്ലാദേശിൽ മാത്രമല്ല യു എസ് എ ഐ ഡിയുടെ പരിധിയിൽ വിവിധ രാജ്യങ്ങൾക്ക് നൽകിവന്നിരുന്ന സഹായങ്ങളെല്ലാം ട്രംപ് കഴിഞ്ഞ ദിവസമാണ് നിർത്തലാക്കിയത്. ഇസ്രായേലിനും ഈജിപ്തിനുമുള്ള സൈനിക ധനസഹായം ഒഴികെയുള്ള എല്ലാ വിദേശ സഹായങ്ങളും നിർത്താനുള്ള ഉത്തരവിലാണ് ട്രംപ് ഒപ്പുവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്പോഴേക്കും നിരവധി വിവാദ തിരുമാനങ്ങളാണ് ഡോണൾഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങൾ സ്വീകരിച്ച ട്രംപ് ഇപ്പോൾ അമേരിക്കൻ ഭരണ നിർവഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു. 12 ഫെഡറൽ ഇൻസ്പെക്ടർ ജനറൽമാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം
ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്