
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന ഏക ആശുപത്രിയാണ് ആക്രമണത്തിന് ഇരയായതെന്ന് ലോകാരോഗ്യ സംഘടന മേധാവി പറഞ്ഞു. ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ആഭ്യന്തര യുദ്ധത്തിന്റെ ഭാഗമായാണ് ആശുപത്രിയിലും ആക്രമണം നടന്നത്.
സൗദി ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നു ‘സൗദി ആശുപത്രി’ക്ക് നേരെയുള്ള ആക്രമണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് എൽ ഫാഷറിലെ ആശുപത്രി ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ പുറം ലോകത്തെ അറിയിച്ചത്. 70 പേരുടെ മരണം കൂടാതെ 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും എക്സ് പോസ്റ്റിലൂടെ വ്യക്തമാണ്.
ആക്രമണം നടക്കുമ്പോൾ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും ജീവനക്കാരുമുണ്ടായിരുന്നു. 2023 ഏപ്രിൽ മുതലാണ് സുഡാൻ സൈന്യവും റാപിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുളള യുദ്ധം ആരംഭിക്കുന്നത്.ഇതു വരെയുള്ള കണക്കുകൾ പ്രകാരം ആഭ്യന്തര യുദ്ധത്തിൽ ഇതു വരെ മാത്രം 1000 പേർ മരിച്ചിട്ടുണ്ട്. നിരവധി പേർക്ക് സാരമായ പരിക്കുകൾ പറ്റുകയും വീട് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
വൻ മയക്കുമരുന്ന് വേട്ട; കൊക്കെയ്നും ഹെറോയിനും ഹാഷിഷുമടക്കം 18 കിലോ ലഹരിമരുന്ന് കുവൈത്തിൽ പിടികൂടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam