ബിൽ ​ഗേറ്റ്സിന്റെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചു, വരൻ ഈജിപ്തിൽനിന്നുള്ള കോടീശ്വരൻ

Published : Jan 31, 2020, 05:14 PM ISTUpdated : Jan 31, 2020, 05:30 PM IST
ബിൽ ​ഗേറ്റ്സിന്റെ മൂത്ത മകളുടെ വിവാഹം നിശ്ചയിച്ചു, വരൻ ഈജിപ്തിൽനിന്നുള്ള കോടീശ്വരൻ

Synopsis

നിരവധി പേരാണ് ജെന്നിഫറിനും നയേലിനും ആശംസകളറിയിച്ച് എത്തിയത്. എന്നാൽ, ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടായിരുന്നു ബില്‍ ഗേറ്റ്സ് തന്റെ മൂത്തമകളായ ജെന്നിഫറിന് ആശംസകളറിയിച്ചത്. 

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ മകള്‍ ജെന്നിഫര്‍ ഗേറ്റ്‌സിന്റെ വിവാഹം നിശ്ചയിച്ചു. ഈജിപ്ത്യന്‍ കോടിപതിയായ നയേല്‍ നാസറാണ് വരന്‍. ഇരുവരും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. നയേലുമായി വിവാഹനിശ്ചയം കഴിഞ്ഞ വിവരം ജെന്നിഫർ തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

'നയേല്‍ നാസര്‍, നീ സമാനതകളില്ലാത്ത മനുഷ്യനാണ്. ജീവിതകാലം മുഴുവൻ താങ്കൾക്കൊപ്പം പഠിക്കാനും വളരാനും ചിരിക്കാനും സ്നേഹിക്കാനും ഒരുമിച്ച് ചെലവഴിക്കുന്നതിനുമായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല', നയേലിന്റെ കൂടെയുള്ള ചിത്രത്തിനൊപ്പം ജെന്നിഫർ കുറിച്ചു. മഞ്ഞുമൂടിക്കിടക്കുന്ന താഴ്‌വരയില്‍ നേയലിനൊപ്പം ചേര്‍ന്നിരിക്കുന്ന ചിത്രമാണ് ജെന്നിഫർ പങ്കുവച്ചത്.

നിരവധി പേരാണ് ജെന്നിഫറിനും നയേലിനും ആശംസകളറിയിച്ച് എത്തിയത്. എന്നാൽ, ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടായിരുന്നു ബില്‍ ഗേറ്റ്സ് തന്റെ മൂത്തമകളായ ജെന്നിഫറിന് ആശംസകളറിയിച്ചത്. ''ഞാന്‍ വളരെയധികം ആവേശത്തിലാണ്, അഭിനന്ദനങ്ങള്‍', എന്നായിരുന്നു ജെന്നിഫറിന്റെ പോസ്റ്റിന് താഴെയായി ബില്‍ ഗേറ്റ്‌സ് കുറിച്ചത്. ജെന്നിഫറിന്റെ അമ്മ മെലിന്‍ഡ ഗേറ്റ്‌സും ഇരുവരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ഭാഗ്യവാന്‍ താനാണെന്ന അടിക്കുറിപ്പോടെ നയേല്‍ നാസറും ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലം മുതൽ നയേലും ജെന്നിഫറും തമ്മില്‍ പ്രണയത്തിലായിരുന്നു. അമേരിക്കയിലെ ഷിക്കാഗോയില്‍ ജനിച്ച് കുവൈറ്റില്‍ പഠിച്ച് വളര്‍ന്നയാളാണ് നയേല്‍ നാസര്‍.

ഇരുപത്തിയൊമ്പതുകാരനായ നാസര്‍ കുതിരസവാരിക്കാരനും കൂടിയാണ്, 2020ലെ ടോക്യോ ഒളിമ്പിക്‌സില്‍ ഈജിപ്തിനെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുകയാണ് നയേൽ. കുതിരസവാരി ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജെന്നിഫറും. ന്യൂയോര്‍ക്കിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജെന്നിഫര്‍ നിരവധി പ്രൊഫഷണല്‍ കുതിരസവാരിയിലും പങ്കെടുത്തിട്ടുണ്ട്.


  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
വീട്ടിൽ കളിയ്ക്കാനെത്തിയ കുട്ടിയെ അശ്ലീല ദൃശ്യം കാണിച്ച് പീഡിപ്പിച്ചു, മൂന്ന് വർഷത്തോളം പീഡനം തുടർന്നു, 27കാരന് 51 വർഷം തടവും പിഴയും