
ചൈനയുടെ സില്‍ക്ക് റോഡ് അടക്കമുള്ള പദ്ധതികളുടെ ഭാഗമായി നിരവധി ചൈനീസ് എഞ്ചിനീയര്‍മാരും തൊഴിലാളികളും പാകിസ്ഥാനില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനിടെ റമദാന്‍ മാസത്തില്‍ ജോലിക്ക് വേഗം പോരായെന്ന് അഭിപ്രായപ്പെട്ട ചൈനീസ് എഞ്ചിനീയര്‍ മത നിന്ദ നടത്തിയെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകള്‍ ചൈനാ- പാകിസ്ഥാന്‍ ഹൈവേയായ കാരക്കോരം ഹൈവേ ഉപരോധിച്ചു. ഇയാളെ അസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. പ്രദേശത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാകിസ്ഥാനിലെ ചൈനീസ് സ്ഥാപനങ്ങള്‍ക്കും തൊഴില്‍ സ്ഥലങ്ങള്‍ക്കും പോലീസ്, അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.
ചൈന ഗെഷൗബ ഗ്രൂപ്പ് എന്ന നിർമ്മാണ കമ്പനിയിലെ പേര് വെളിപ്പെടുത്താത്ത ജീവനക്കാരൻ റമദാന്‍ മാസത്തിൽ "ജോലിയുടെ വേഗത" സംബന്ധിച്ച് പാകിസ്ഥാന്‍ തൊഴിലാളികളുമായി ചൂടേറിയ വാക്ക് തര്‍ക്കം നടന്നു. ഇതോടെ തൊഴിലാളികള്‍ സംഘടിക്കുകയും എഞ്ചിനീയര്‍ക്കെതികെ തിരിയുകയുമായിരുന്നുവെന്ന് ഹോങ്കോംഗ് ആസ്ഥാനമായുള്ള സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പോലീസ് പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദാസു ജലവൈദ്യുത പദ്ധതിയിലെ വർക്ക്സൈറ്റ് ക്യാമ്പിൽ നിന്ന് ചൈനീസ് എഞ്ചിനീയറെ കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഗുരുതരമായ സാഹചര്യം ഒഴിവാക്കാനാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്ന് പാക് പോലീസ് മാധ്യമങ്ങളെ അറിയിച്ചു.
ഇസ്ലാം മതത്തിലെ ഏറ്റവും വിശുദ്ധമാസമായാണ് റമദാന്‍ മാസത്തെ കാണുന്നത്. റമദാനില്‍ വിശ്വാസികള്‍ നോമ്പെടുത്ത് വ്രതം അനുഷ്ഠിക്കുന്നു. തൊഴിലാളികള്‍ നോമ്പെടുക്കുന്നതിനാല്‍ ജോലിക്ക് വേഗം പോരെന്നായിരുന്നു ചൈനീസ് എഞ്ചിനീയര്‍ ആരോപിച്ചത്. ഇതില്‍ പ്രകോപിതരായ തൊഴിലാളികളാണ് ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘടിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് എഞ്ചിനീയര്‍ മത നിന്ദ നടത്തിയെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വാര്‍ത്ത പ്രചരിച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ പ്രദേശത്ത് ഒത്തുകൂടി. സംഭവത്തെത്തുടർന്ന് അണക്കെട്ടിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ പാകിസ്ഥാൻ പോലീസിനെയും അർദ്ധസൈനിക സേനയെയും വിന്യസിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
എഞ്ചിനീയറുടെ അഭിപ്രായ പ്രകടനത്തിന് നിയമപരമായി ശിക്ഷിക്കപ്പെടുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോയത്.സംഭവത്തെത്തുടർന്ന്, മതനിന്ദാ പരാതി പോലീസിൽ നൽകണമോയെന്ന് പ്രാദേശിക മതനേതാക്കൾ തീരുമാനിക്കും. പാകിസ്ഥാനില്‍ മതനിന്ദ തെളിയിക്കപ്പെട്ടാല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചൈനീസ് കമ്പനികള്‍ തൊഴിലാളികള്‍ എന്ന പേരില്‍ ചൈനയിലെ ജയിലുകളില്‍ കഴിയുന്ന ക്രിമിനലുകളെയാണ് രാജ്യത്ത് ജോലിക്കായി കൊണ്ടുവരുന്നതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷവും ചൈനീസ് തൊഴിലാളികളും പ്രദേശവാസികളും തമ്മില്‍ ആഴ്ചകളോളം നീണ്ടു നിന്ന സംഘര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. റമദാന്‍ മാസത്തില്‍ വിശ്വാസികളെ പ്രകോപിപിപ്കാക്കാന്‍ ചൈനീസ് തൊഴിലാളികള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ശക്തമാണ്.
6.61 കോടി വിലയുള്ള ഇന്ത്യൻ സൈനികരുടെ പെയിന്‍റിംഗിന് ബ്രിട്ടന്‍റെ കയറ്റുമതി വിലക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam