അഫ്ഗാനിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും

Published : Sep 18, 2021, 08:27 PM ISTUpdated : Sep 18, 2021, 10:11 PM IST
അഫ്ഗാനിൽ സ്ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു, 20 പേർക്ക് പരിക്ക്, പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളും

Synopsis

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി...


കാബൂൾ: അഫ്ഗാനിസ്ഥാനിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 20 പേർക്ക് പരിക്കേറ്റു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്. മരണ വാർത്താ താലിബാൻ അധികൃതർ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും. 

ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോർട്ട് ചെയ്ത ആദ്യ സ്ഫോടനമാണ് ഇത്. 
 

PREV
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം