Latest Videos

വനിതാ സുഹൃത്തിന്റെ കൊലപ്പെടുത്തിയ കേസ്; യുഎസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ കുറ്റക്കാരന്‍

By Web TeamFirst Published Sep 18, 2021, 1:29 PM IST
Highlights

ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരില്‍ ഒരാളാണ് ഡസ്റ്റ്. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പ്രതി ചേര്‍ത്തിരുന്നില്ല. സൂസന്‍ ബെര്‍മന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.
 

ലോസ് ആഞ്ചല്‍സ്: വനിതാ സുഹൃത്തിന്റെ കൊലപാതകത്തില്‍ യുഎസ് റിയല്‍ എസ്റ്റേറ്റ് ഭീമന്‍ റോബര്‍ട്ട് ഡസ്റ്റ് (76) കുറ്റക്കാരനാണെന്ന് കോടതി വിധി. 2000ത്തില്‍ സുഹൃത്തായിരുന്ന സൂസന്‍ ബെര്‍മാനെ അവരുടെ ബെവര്‍ലി ഹില്‍സിലെ വസതിയില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തറിയാതിരിക്കാനാണ് അടുത്ത സുഹൃത്തായ സൂസന്‍ ബെര്‍മനെ ഇയാള്‍ കൊലപ്പെടുത്തിയത്. 1980ലാണ് മുമ്പാണ് റോബര്‍ട്ട് ഡസ്റ്റിന്റെ ഭാര്യ കാതലീനെ കാണാതയായത്.

ബെര്‍മന്‍ സംഭവങ്ങളെക്കുറിച്ച് പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു. ഭാര്യയുടെ തിരോധാനത്തിന് ശേഷം ഡസ്റ്റിന്റെ വക്താവായി ജോലി നോക്കിയിരുന്നു. ന്യൂയോര്‍ക്കിലെ കോടീശ്വരന്മാരില്‍ ഒരാളാണ് ഡസ്റ്റ്. ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ പ്രതി ചേര്‍ത്തിരുന്നില്ല. സൂസന്‍ ബെര്‍മന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015ലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. റോബര്‍ട്ട് ഡസ്റ്റിനെക്കുറിച്ച് എച്ച്ബിഒ നിര്‍മിച്ച 'ദ ജിന്‍ക്‌സ്: ദ ലൈഫ് ആന്‍ഡ് ഡെത്ത്‌സ് ഓഫ് റോബര്‍ട്ട് ഡസ്റ്റ്' എന്ന ഡോക്യുമെന്ററിയുടെ അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു അറസ്റ്റ്. ഡോക്യുമെന്ററിയില്‍ ഡസ്റ്റ് കുറ്റം സമ്മതിച്ച് പിറുപിറുക്കുന്നത് വ്യക്തമായി കേട്ടിരുന്നു.

മൈക്രോഫോണ്‍ ഓണ്‍ ആണെന്നറിയാതെയായിരുന്നു അദ്ദേഹം അങ്ങനെ പറഞ്ഞത്. ടെക്‌സാസിലെ അദ്ദേഹത്തിന്റെ അയല്‍ക്കാരനായിരുന്ന മോറിസ് ബ്ലാക്കിന്റെ കൊലപാതകത്തിന് പിന്നിലും ഡസ്റ്റായിരുന്നു. എന്നാല്‍, സ്വയംരക്ഷക്കുവേണ്ടിയാണ് കൊലപാതകമെന്നതിനാല്‍ ഈ കേസില്‍ ഇദ്ദേഹത്തെ വെറുതെ വിട്ടിരുന്നു. ഒക്ടോബര്‍ 18നാണ് ശിക്ഷ വിധിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!