
മോസ്കോ: റഷ്യയിൽ ഉക്രൈൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശ്ശൂർ കല്ലൂർ സ്വദേശി സന്ദീപൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു. സൈനിക കാന്റീനിൽ ജോലിക്കായി പോയ സന്ദീപ് പിന്നീട് റഷ്യയിൽ നടന്ന ഉക്രൈൻ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. സന്ദീപിനൊപ്പം പോയവരിൽ മറ്റു രണ്ടുപേർ ഇപ്പോഴും റഷ്യയിൽ തുടരുകയാണ്.
ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ 2 നാണ് സന്ദീപും മറ്റു രണ്ടു പേരും റഷ്യക്ക് പോയത്. റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും രണ്ടര ലക്ഷം രൂപയോളം ശമ്പളമുണ്ടെന്നും പ്രാഥമിക ട്രെയിനിങ് കഴിഞ്ഞാൽ പിന്നീട് കാൻറീനിലേക്ക് മാറ്റും എന്നായിരുന്നു ബന്ധുവായ ഏജന്‍റ് മൂവർക്കും നൽകിയ ഉറപ്പ്.എന്നാൽ സംഭവിച്ചത് മറിച്ചായിരുന്നു. റഷ്യയിൽ എത്തിയ ഉടനെ ബന്ധുക്കളുമായുളള ബന്ധം വിടുവിച്ചു. ഒന്നര മാസത്തെ കഠിന ട്രെയിനിങ്ങിനു ശേഷം യുദ്ധഭൂമിയിലേക്ക് ഇറക്കിവിട്ടു. ഏതു സമയവും മരണം പ്രതീക്ഷിച്ചായിരുന്നു പിന്നീടുളള ജീവിതം. ഇതിനിടയിലാണ് ഉക്രൈൻ ഷെല്ലാക്രമണത്തിൽ സന്ദീപ് കൊല്ലപ്പെട്ടത്.
സന്ദീപിന്‍റെ ചന്ദ്രന്‍റെ മരണത്തിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി അന്വേഷണ നടത്തിയിരുന്നു. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. ഓഗസ്റ്റ് 19നാണ് സന്ദീപ് മരിച്ച വിവരം വീട്ടുകാർ അറിയുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം അറിഞ്ഞത്.
സന്ദീപിനെ പോലെ ആറു പേരാണ് റഷ്യയിലേക്ക് പോയിരുന്നത്. അതിൽ മൂന്നുപേർ സുരക്ഷിതരായി തിരികെ എത്തി. ഇനിയും രണ്ട് പേർ റഷ്യയിൽ നിന്ന് തിരികെ എത്താൻ ഉണ്ട്. കുട്ടനെല്ലൂർ സ്വദേശി ജൈനും വടക്കാഞ്ചേരി സ്വദേശി ബിനിലും. ഇരുവരുടെയും നില അപകടത്തിലാണെന്ന് ബന്ധുക്കൾ പറയുന്നു.
പാർട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ, മന്ത്രിയാകണമെന്ന് തനിക്കില്ലെന്ന് തോമസ് കെ തോമസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam