ബോറിസ് ജോണ്‍സന്‍ വീണ്ടും തോറ്റു; ഒക്ടോബറിലെ തെരഞ്ഞെടുപ്പ് ബ്രിട്ടിഷ് പാര്‍ലമെന്‍റ് തള്ളി

By Web TeamFirst Published Sep 5, 2019, 9:44 AM IST
Highlights

രണ്ട് ദിവസത്തിനുള്ളിൽ ഹൗസ് ഓഫ് കോമൺസിൽ തുടർച്ചയായ മൂന്നാം തിരിച്ചടിയാണ് ബോറിസ് ജോൺസൺ നേരിട്ടത്

ലണ്ടന്‍: പാ‍ർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് വീണ്ടും തിരിച്ചടി. ഒക്ടോബർ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോൺസന്‍റെ നിർദ്ദേശം പാർലമെന്‍റിൽ പരാജയപ്പെട്ടു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകൾ വേണ്ടിടത്ത് കൺസർവേറ്റീവ് പാർട്ടിക്ക് 298 വോട്ടുകളേ നേടാനായുള്ളൂ.

കരാറില്ലാതെ യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം ഒക്ടോബർ 30ന് പൂർണ്ണമായി അവസാനിപ്പിക്കണം എന്ന പ്രധാനമന്ത്രിയുടെ നയത്തിനെതിരെ പ്രതിപക്ഷവും ഭരണകക്ഷിയിലെ വിമതരും യോജിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ ഹൗസ് ഓഫ് കോമൺസിൽ തുടർച്ചയായ മൂന്നാം തിരിച്ചടിയാണ് ബോറിസ് ജോൺസൺ നേരിട്ടത്.

ഇന്നലെ ഭരണകക്ഷി എംപിയായ ഫിലിപ് ലീ ഡെമോക്രാറ്റിക് പാർട്ടിയിലേക്ക് കൂറുമാറിയതോടെ ബോറിസ് ജോൺസൺ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായിരുന്നു. ഇതോടെ ബോറിസ് ജോൺസന്‍റെ ബ്രക്സിറ്റ് പദ്ധതികൾ അവതാളത്തിലായിരിക്കുകയാണ്.

click me!