കൊവിഷീല്‍ഡ് വാങ്ങിയതില്‍ അഴിമതി ആരോപണം; ബൊല്‍സൊനാരോക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി അനുമതി

By Web TeamFirst Published Jul 4, 2021, 10:51 AM IST
Highlights

വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്‌സീനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. വാക്‌സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു. അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി.
 

സാവോപോളോ: ഇന്ത്യയില്‍ നിന്ന് കൊവിഡ് 19നെതിരെയുള്ള കൊവി ഷീല്‍ഡ് വാക്‌സിന്‍ വാങ്ങിയതില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി ജഡ്ജി റോസ വെബര്‍ അനുമതി നല്‍കി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വാക്‌സീന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കുമായി 200 ലക്ഷം ഡോസ് വാക്‌സീനാണ് ഫെബ്രുവരിയില്‍ 3.16 കോടി ഡോളറിന് കരാര്‍ ഒപ്പിട്ടത്. വാക്‌സീനുകള്‍ക്ക് അധിക വില നല്‍കിയെന്ന് ചില സെനറ്റര്‍മാര്‍ ആരോപണമുന്നയിച്ചിരുന്നു.

അഴിമതി ആരോപണത്തിന് പിന്നാലെ ഭാരത് ബയോടെക്കുമായുള്ള കരാര്‍ ബ്രസീല്‍ സര്‍ക്കാര്‍ റദ്ദാക്കി. എങ്കിലും അഴിമതി ആരോപണം അന്വേഷിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുകയാണ്. ബ്രസീലിയന്‍ ഫെഡറല്‍ പ്രൊസിക്യൂട്ടേഴ്‌സും കംപ്‌ട്രോളര്‍ ജനറല്‍ ഓഫിസും വെവ്വേറെ അന്വേഷിക്കും. ഗവണ്‍മെന്റ് ചീഫ് വിപ്പ് റിക്കാര്‍ഡോ ബാരോസിനെതിരെയും ആരോപണമുയര്‍ന്നിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!