പത്ത് ലക്ഷം കടന്ന് രോഗികളുടെ എണ്ണം; ബ്രസീലില്‍ സ്ഥിത ആശങ്കജനകം

Web Desk   | Asianet News
Published : Jun 20, 2020, 09:07 AM ISTUpdated : Jun 20, 2020, 09:16 AM IST
പത്ത് ലക്ഷം കടന്ന് രോഗികളുടെ എണ്ണം; ബ്രസീലില്‍ സ്ഥിത ആശങ്കജനകം

Synopsis

ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.22 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിലേറെ രോഗികള്‍ ഉള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിന് മുന്നിലുള്ളത്.

ബ്രസീലിയ: കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്ന രണ്ടാമത്തെ രാജ്യമായി ബ്രസീല്‍. 55,000 ല്‍ അധികം പേര്‍ക്ക് ബ്രസീലില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 49,000 ല്‍ ഏറെ പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍ ബ്രസീലില്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.22 ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിലേറെ രോഗികള്‍ ഉള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ബ്രസീലിന് മുന്നിലുള്ളത്. റഷ്യയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 5ലക്ഷത്തി 69 ആയിരം കടന്നിട്ടുണ്ട്. 

അതേ സമയം ബ്രിട്ടനിൽ മരണ സംഖ്യ നാല്പത്തി മൂവായിരത്തോടടുക്കുന്നു. ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ നാല് ശതമാനം കുറവെന്ന് വിദഗ്ധര്‍. അതേസമയം വന്ദേ ഭാരത് മിഷനിൽ എയർ ഇന്ത്യയിൽ ടിക്കെറ്റ് ലഭ്യമാകുന്നില്ല എന്ന് വ്യാപക പരാതിയുണ്ട്. ലണ്ടനിൽ നിന്ന് ഷൈമോൻ തോട്ടുങ്കൽ തയ്യാറാക്കിയ റിപ്പോർട്ട്.

സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 45 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ മരിച്ചവർ 1184 ആയി. പുതുതായി 4301 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

യു​എ​ഇ​യി​ൽ കോ​വി‍​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യു​ന്നു. പു​തു​താ​യി 393 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു പേ​ർ മ​രി​ച്ചു. അ​തേ​സ​മ​യം, 755 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​രോ​ഗ്യ രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യി കോ​വി‍​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​രു​ന്നു. പു​തു​താ​യി 38,000 പേ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തു​വ​രെ 30 ല​ക്ഷം പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓസ്ട്രേലിയയിൽ ആളുകളെ കൂട്ടത്തോടെ വെടിവെച്ച് കൊലപ്പെടുത്തിയത് അച്ഛനും മകനുമെന്ന് റിപ്പോർട്ട്; മരണസംഖ്യ പതിനഞ്ചായി ഉയർന്നു
'തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു'; ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ