ബ്രിക്സ് ഉച്ചക്കോടി: ഗ്രൂപ്പ് ഫോട്ടോയിലും 'അതിർത്തി', അകലം പാലിച്ച് മോദിയും ഷി ജിൻ പിങും; കൈപിടിച്ച് റാമഫോസ

Published : Aug 23, 2023, 05:43 PM IST
ബ്രിക്സ് ഉച്ചക്കോടി: ഗ്രൂപ്പ് ഫോട്ടോയിലും 'അതിർത്തി', അകലം പാലിച്ച് മോദിയും ഷി ജിൻ പിങും; കൈപിടിച്ച് റാമഫോസ

Synopsis

ബ്രിക്സ് രാജ്യത്തലവൻമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റിനുമിടയിൽ 'അതിർത്തി'യായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്

ജൊഹന്നാസ്ബെർഗ്:  ഇന്ത്യ -  ചൈന അതിർത്തി പ്രശ്നങ്ങൾ തുടരുന്നതിനിടെ ചേരുന്ന ബ്രിക്സ് രാജ്യങ്ങളുടെ ഉച്ചകോടയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞുരുകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ കാര്യങ്ങൾ സങ്കീർണമായി തുടരുമോയെന്ന ആശങ്കയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും അകലം പാലിച്ചതോടെയാണ് ആശങ്ക സജീവമാകുന്നത്. ബ്രിക്സ് രാജ്യത്തലവൻമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനിടെ ഇന്ത്യൻ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്‍റിനുമിടയിൽ 'അതിർത്തി'യായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റാമഫോസ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. മോദിയും ഷി ജിൻ പിങും അകലം പാലിച്ചുള്ള ഫോട്ടോ പുറത്തുവന്നതോടെ അതിർത്തി പ്രശ്നങ്ങളിൽ മഞ്ഞുരുകില്ലേ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.

ബ്രിക്സ് ഉച്ചകോടിയുടെ പ്ലീനറി സെഷന് മുൻപാണ് ലോക നേതാക്കൾ ക്യാമറക്ക് മുന്നിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷി ജിൻ പിങ്, റാമഫോസ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്, ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ എന്നിവരാണ് ബ്രിക്‌സ് ഗ്രൂപ്പ് ഫോട്ടോയ്ക്കായി അണിനിരന്നത്. ദക്ഷിണാഫ്രിക്കൻ  പ്രസിഡന്‍റ് സിറിൽ റാമഫോസയുടെ ഇരുവശങ്ങളിലുമായാണ് മോദിയും ഷി ജിൻ പിങും നിന്നത്. ഇരുവരുടെയും കൈകളിൽ പിടിച്ചത് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റായിരുന്നു. മോദിയും ഷി ജിൻ പിങും മനഃപൂർവ്വം അകലം പാലിച്ചതാണോയെന്ന ചോദ്യമാണ് ചിത്രം കാണുന്നവരുടെ ചോദ്യം.

ബ്രിക്സ് ഉച്ചകോടി: 3 മേഖലകളിൽ ഒന്നിച്ച് നീങ്ങാം, ആഹ്വാനം ചെയ്ത് മോദി; 'ആരോഗ്യം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം

അതേസമയം ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുമോയെന്ന കാര്യത്തിൽ ഇനിയും സ്ഥിരീകരണവുമായിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണത്തിന് ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ജിൻ പിങുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്ന റിപ്പോ‍ർട്ടുകൾ ആദ്യം പുറത്തുവന്നിരുന്നു. ഇരു നേതാക്കളും ബ്രിക്സ് വിരുന്നിലടക്കം ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇന്നും നാളെയും ചില നേതാക്കളെ മോദി പ്രത്യേകം കാണുമെന്ന് മാത്രമാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാൽ മോദി - ഷി ജിൻപിങ് കൂടിക്കാഴ്ച ഉണ്ടാകുമോയെന്നത് വ്യക്തമാക്കിയിട്ടില്ല. അതിർത്തി തർക്കമടക്കമുള്ള വിഷയങ്ങൾ നിലനിൽക്കെ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുമോയെന്നത് അറിയാനായി ലോകം കാത്തുനിൽക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കണ്ണീരോടെ സഹായമഭ്യഥിച്ച് പാക് യുവതി; 'എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം'
സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും