ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്; കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം

Web Desk   | Asianet News
Published : Dec 12, 2019, 07:06 AM IST
ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ്;  കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം

Synopsis

ക​ൺ​സ​ർ​വേ​റ്റീ​വ്​ പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അടുത്ത മാസം 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പറയുമ്പോൾ, ബ്രക്സിറ്റിൽ വീണ്ടും ഹിത പരിശോധന നടത്താമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.

ലണ്ടൻ: ബ്രിട്ടനിൽ ഇന്ന് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നയിക്കുന്ന കൺസർവേറ്റീവ് പാർട്ടിയും ജെറമി കോർബിന്‍റെ ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. പ്രാദേശിക സമയം രാവിലെ 7 മണി മുതൽ രാത്രി പത്ത് മണിവരെയാണ് വോട്ടെടുപ്പ്.  

ബ്രക്സിറ്റ് നടപ്പാക്കുന്നതിലെ പരാജയം ബ്രിട്ടനെ എത്തിച്ചത് നാലര വർഷത്തിനിടെ മൂന്നാമത്തെ തെരഞ്ഞെടുപ്പിലേക്ക്. ഒക്ടോബർ 31ന്‌ ബ്രക്സിറ്റ് നടപ്പാക്കാനുള്ള പ്രധാനമന്ത്രി ബോറിസ്‌ജോൺസന്റെ നീക്കം പരാജയപ്പെട്ടതിനെ തുടർന്നാണ്‌വീണ്ടും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ബ്രെക്‌സിറ്റ്‌ കരാറിന്‌ പാർലമെന്റിന്റെ അംഗീകാരം വാങ്ങുന്നതിൽ പരാജയപ്പെട്ട തെരേസ മേ കഴിഞ്ഞ ജൂലൈയിലാണ് രാജി വെച്ചത്. 

ക​ൺ​സ​ർ​വേ​റ്റീ​വ്​ പാ​ർ​ട്ടി വി​ജ​യി​ച്ചാ​ൽ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി അടുത്ത മാസം 31നകം ബ്രക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ പറയുമ്പോൾ, ബ്രക്സിറ്റിൽ വീണ്ടും ഹിത പരിശോധന നടത്താമെന്നാണ് ലേബർ പാർട്ടിയുടെ വാഗ്ദാനം.

650 അം​ഗ ജ​ന​സ​ഭ​യി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. കേ​വ​ല ഭൂരിപക്ഷമായ ​320 സീറ്റ് നേടിയാൽ മാത്രമേ ജോൺസണ് അധികാരത്തിലെത്താനാകാവൂ. അല്ലെങ്കിൽ മറ്റ്‌ കക്ഷികളുടെ പിന്തുണയോടെ ജെറമി കോർബിന്‌ സർക്കാരുണ്ടാക്കാൻ അവസരമുണ്ടായേക്കും. കുടിയേറ്റ വിരുദ്ധ വികാരം ഉണർത്തിക്കൊണ്ടായിരുന്നു ജോൺസന്റെ പ്രധാന പ്രചരണം. എന്നാൽ സർവ്വേ ഫലങ്ങൾ പലതും എതിരായത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ബോറിസ് ജോൺസൺ തന്നെ വ്യക്തമാക്കിയിരുന്നു. 

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രപിന്റെ ഇടപെടലും റഷ്യ കൺസർവേറ്റിവ് പാർട്ടിക്കായി പണമിറക്കിയെന്ന ആരോപണവും പ്രചരണ സമയത്ത് വിവാദമായിരുന്നു. ആരായിരിക്കും അടുത്ത പ്രധാനമന്ത്രിയെന്നത് ബ്രക്സിറ്റിന്റെ ഭാവിയിലും നിർണായകമാവും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'