മ​ഹാത്മാ ​ഗാന്ധിയുടെ മുഖം ആലേഖനം നാണയം പുറത്തിറക്കാൻ തീരുമാനിച്ച് ബ്രിട്ടീഷ് സർക്കാർ

Web Desk   | Asianet News
Published : Aug 04, 2020, 01:24 PM ISTUpdated : Aug 04, 2020, 05:35 PM IST
മ​ഹാത്മാ ​ഗാന്ധിയുടെ മുഖം ആലേഖനം നാണയം പുറത്തിറക്കാൻ തീരുമാനിച്ച് ബ്രിട്ടീഷ് സർക്കാർ

Synopsis

കറുത്ത വർ​ഗക്കാരുടെയും മറ്റ് ന്യൂനപക്ഷവിഭാ​ഗങ്ങളുടെയും ഏഷ്യൻ വംശജരുടെയും സംഭാവനകൾ അം​ഗീകരിക്കുന്ന കാര്യത്തിൽ താത്പര്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഈ തീരുമാനം.   


ബ്രിട്ടൻ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിയുടെ മുഖം ആലേഖനം ചെയ്ത നാണയം പുറത്തിറക്കാൻ തീരുമാനിച്ച് ബ്രിട്ടീഷ് സർക്കാർ‌. ബ്രിട്ടീഷ് കറൻസിയിൽ മുഖം ആലേഖനം ചെയ്യപ്പെടുന്ന വെളുത്ത വർ​ഗക്കാരനല്ലാത്ത ആദ്യത്തെ വ്യക്തിയായിരിക്കും മഹാത്മാ ​ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമര നായകനെ ഓർമ്മിക്കുന്നതിനായി ഒരു നാണയം പുറത്തിറക്കാൻ റോയൽ മിന്റ് അഡ്വൈസറി കമ്മറ്റി നിർദ്ദേശിച്ചതായാണ് റിപ്പോർട്ടുകൾ. കറുത്ത വർ​ഗക്കാരുടെയും മറ്റ് ന്യൂനപക്ഷവിഭാ​ഗങ്ങളുടെയും ഏഷ്യൻ വംശജരുടെയും സംഭാവനകൾ അം​ഗീകരിക്കുന്ന കാര്യത്തിൽ താത്പര്യം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് സർക്കാരിന്റെ ഈ തീരുമാനം. 

വംശീയ-ന്യൂനപക്ഷ വ്യക്തിത്വങ്ങളെ നാണയങ്ങളിലൂടെ ആദരിക്കാൻ ബ്രിട്ടീഷ് ധനമന്ത്രി ഋഷി സുനക് തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. ന്യൂനപക്ഷ വിഭാ​ഗങ്ങളിലുള്ള വ്യക്തിത്വങ്ങളെ ആദരിക്കാൻ‌ റോയൽ മിന്റ് ഉപദേശക സമിതിയോട് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടതായി യുകെ ട്രഷറിയിൽ നിന്നുള്ള ഇമെയിൽ പ്രസ്താവനയിൽ പറയുന്നു. കറുത്ത വർ​ഗക്കാരും ഏഷ്യൻ വംശജരും മറ്റ് ന്യൂനപക്ഷവിഭാ​ഗങ്ങളിൽ നിന്നുളള നിരവധി വ്യക്തികൾ ലോകചരിത്രത്തിൽ നിരവധി സംഭാവനകൾ നൽകിയവരാണെന്നും നാണയ നിർമ്മിതിയിൽ അവരെയും കൂടി പരി​ഗണിക്കണമെന്നും സുനാക് കത്തിൽ പറയുന്നു. 

​ഗാന്ധിയുടെ മുഖമുള്ള നാണയം പുറത്തിറക്കാൻ തീരുമാനിച്ചതായി യുകെ ട്രഷറി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ​ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസാ ദിനമായിട്ടാണ് ആചരിക്കുന്നത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പിലെ അക്രമികളിലൊരാൾ ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്, നവംബറിൽ ഫിലിപ്പീൻസിലെത്തിയതും ഇന്ത്യൻ പാസ്പോർട്ടിൽ
1700കളിൽ നിന്ന് തിരികെ വന്നൊരു വാക്ക്! സർവ്വം 'ചെളി' മയമായ എഐ ലോകം: മെറിയം-വെബ്സ്റ്ററിന്‍റെ ഈ വർഷത്തെ വാക്ക് 'സ്ലോപ്പ്'