പുരുഷന്മാരെ ബലാത്സം​ഗം ചെയ്ത കേസ്; ഓസ്കർ നേടിയ നടനെതിരെ കുറ്റം ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ്

Published : Jun 14, 2022, 08:24 PM ISTUpdated : Jun 14, 2022, 08:33 PM IST
പുരുഷന്മാരെ ബലാത്സം​ഗം ചെയ്ത കേസ്; ഓസ്കർ നേടിയ നടനെതിരെ കുറ്റം ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ്

Synopsis

മൂന്ന് പുരുഷന്മാർക്കെതിരെയാണ് നടൻ ലൈം​ഗിതിക്രമം നടത്തിയതെന്നും അഞ്ച് കേസാണ് നടനെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.

ലണ്ടൻ: ഓസ്‌കർ ജേതാവായ നടൻ കെവിൻ സ്‌പേസിക്കെതിരെ (Kevin Spacey) ലൈംഗികാതിക്രമ ആരോപണങ്ങളിൽ കുറ്റം ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. നടനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. മൂന്ന് പുരുഷന്മാർക്കെതിരെയാണ് നടൻ ലൈം​ഗിതിക്രമം നടത്തിയതെന്നും അഞ്ച് കേസാണ് നടനെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു. ഒരാളിൽ അനുമതിയില്ലാതെ ലൈം​ഗികമായി ബന്ധപ്പെട്ടതിന് കുറ്റം  ചുമത്താൻ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. 2005 മാർച്ചിനും 2013 ഏപ്രിലിനും ഇടയിലാണ് ആക്രമണങ്ങൾ നടന്നതെന്ന് പൊലീസ് പറഞ്ഞു. നാല് കുറ്റങ്ങൾ തലസ്ഥാനമായ ലണ്ടനിലും ഒന്ന് ഗ്ലൗസെസ്റ്റർഷെയറിലുമാണ് നടന്നത്.

40, 30 വയസ്സ് പ്രായമുള്ള പുരുഷന്മാരാണ് ഇരകൾ. 16 വ്യാഴാഴ്ച രാവിലെ 10ന് വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണംമെന്ന് പൊലീസ് നിർദേശിച്ചു. എന്നാൽ തന്റെ നിരപരാധിത്തം തെളിയിക്കാൻ തയ്യാറാണെന്ന് നടൻ പറഞ്ഞു. ഏത് വിചാരണയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 

1990-കളിൽ ദി യുഷ്വൽ സസ്പെക്ട്സ്, അമേരിക്കൻ ബ്യൂട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ഓസ്കർ നേടിയ നടനാണ് സ്പേസി. ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ സ്‌പേസി, ലൈംഗികാരോപണത്തിന് ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. സ്‌പെയ്‌സിയുടെ പെരുമാറ്റത്തിനെതിരെ 20ഓളം പേർ ആരോപണവുമായി രം​ഗത്തെത്തിയിരുന്നു. ലൈംഗികാരോപണങ്ങൾ പുറത്തുവന്നതോടെ ഹൗസ് ഓഫ് കാർഡ്സ് എന്ന ടിവി ഷോയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ഓൾ ദ മണി ഇൻ വേൾഡ് എന്ന സിനിമയിൽ നിന്നും അദ്ദേഹത്തെ നീക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഓരോ ദിവസവും ഓരോ രോഗം പറഞ്ഞ് ആശുപത്രിയിൽ, ലക്ഷ്യം വനിത ഡോക്ടര്‍മാര്‍ ഇന്ത്യൻ വംശജനായ യുവാവ് കാനഡയിൽ പിടിയിലായത് നഗ്നതാ പ്രദര്‍ശനത്തിന്
ഒക്ടോബർ ഏഴിലെ ആക്രമണം; ഇസ്രയേല്‍ പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണം വിവാദത്തില്‍, ഭരണ-പ്രതിപക്ഷ തർക്കം