
ന്യൂയോര്‍ക്ക്: ലിംഗോദ്ധാരണം സാധാരണഗതിയില്‍ നടക്കാത്തതും ലിംഗത്തിനുള്ളിലെ അതിശക്തമായ വേദനയും മൂലമാണ് 28- കാരനായ യുവാവിനെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്രിമ ലിംഗോദ്ധാരണ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള വൈദ്യപരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സത്യം. യുവാവിന്‍റെ ലിംഗാഗ്രം മുറിഞ്ഞ് ദ്വാരം വീണിരിക്കുന്നു.
ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനാണ് ലിംഗത്തിന് ശക്തമായ വേദനയെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെട്ടത്. ലിംഗത്തിലെ ദ്വാരം വെടിയുണ്ട തുളച്ചുകയറി ഉണ്ടായതാണെന്നാണ് ഡോക്ടര്‍മാരുടെ പരിശോധനയില്‍ തെളിഞ്ഞത്. ഇയാളുടെ ലിംഗത്തിന്‍റെ അഗ്രത്തിലൂടെയാണ് വെടിയുണ്ട തുളച്ചുകയറിയതായി കണ്ടെത്തിയത്. ലിംഗ്രാഗ്രത്തില്‍ ദ്വാരം വീണതോടെ യുവാവിന് അതിശക്തമായ വേദന അനുഭവപ്പെട്ടു. ലിംഗോദ്ധാരണവും സാധാരണരീതിയില്‍ നടക്കാതെയായി. ലിംഗത്തിന്‍റെ ഇടത് വശത്തേക്ക് മാത്രമായി വളഞ്ഞ നിലയിലാണ് ഉദ്ധാരണം നടന്നിരുന്നത്. എന്നാല്‍ എക്സ്റേ പരിശോധനയില്‍ ലിംഗം തുളച്ച് കയറിയ വെടിയുണ്ട ഇയാളുടെ തുടയില്‍ തറച്ചതായി കണ്ടെത്തുകയായിരുന്നു.
'യൂറോളജി കേസ് റിപ്പോര്‍ട്സ്' എന്ന ജേണലിലാണ് യുവാവിന് സംഭവിച്ച അവസ്ഥയെ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് അടങ്ങിയിട്ടുള്ളത്. ഇതിന് മുമ്പും ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് യുവാവിനെ ചികിത്സിച്ച യൂറോളജിസ്റ്റ് ഡോ. റിച്ചാര്‍ഡ് വിനെ അറിയിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട ശിക്ഷകളില്‍ ഒന്നാണ് ഇതെന്നും അല്ലെങ്കില്‍ ഒരുപക്ഷേ അബദ്ധത്തില്‍ വെടിപൊട്ടിയതായിരിക്കാമെന്നുമാണ് ഡോക്ടര്‍മാരുടെ നിഗമനം. ലിംഗോദ്ധാരണം നടത്തുന്ന കോശങ്ങള്‍ക്ക് നാശം സംഭവിച്ചതിനാലാണ് യുവാവിന് ശരിയായ രീതിയില്‍ ഉദ്ധാരണം നടത്താന്‍ സാധിക്കാത്തതെന്നും ആറ് ആഴ്ചകള്‍ക്ക് ശേഷം മാതമെ യുവാവ് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തുകയുള്ളൂ എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam