ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഏറ്റവും പുതിയ മോഡൽ സമ്മാനമായി നൽകി. ഒരു വ്യവസായ പ്രമുഖനോട് നിഷ്കളങ്കമായി ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയും അത് ഉടൻ സാധിച്ചുകൊടുത്ത യൂസഫലിയുടെ വലിയ മനസ്സും സോഷ്യൽ മീഡിയയിൽ തരംഗമായി.

ദുബായ്: താന്റെ ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെ എന്നും വാർത്തകളിൽ നിറയാറുള്ള ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി, വീണ്ടും സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയാണ്. ലുലുവിന്റെ ഷാര്‍ജയിലെ പുതിയ ലുലു സ്റ്റോർ ഉദ്ഘാടന ചടങ്ങിനിടെ ഐഫോൺ ആവശ്യപ്പെട്ട കൊച്ചു പെൺകുട്ടിക്ക് തത്സമയം തന്നെ ഏറ്റവും പുതിയ ഐഫോൺ 17 പ്രൊ സമ്മാനമായി നൽകിയാണ് അദ്ദേഹം വിസ്മയിപ്പിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ഉദ്ഘാടന ചടങ്ങിനിടെ ജനക്കൂട്ടത്തിന് ഇടയിൽ നിന്ന ഒരു കൊച്ചു പെൺകുട്ടിയെ കണ്ടപ്പോൾ സ്നേഹത്തോടെ വിശേഷങ്ങൾ ചോദിച്ചതായിരുന്നു യൂസഫലി. "മോളെ, നിനക്ക് ഏത് ടോയ് ആണ് വേണ്ടത്?" എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ കളിപ്പാട്ടങ്ങളിലൊന്നും താല്പര്യമില്ലാത്ത കുട്ടി, 'ഐഫോൺ മതി" എന്ന് നിഷ്കളങ്കമായി പറഞ്ഞു. ആയിരം രൂപയുടെ കളിപ്പാട്ടം ചോദിച്ച സ്ഥാനത്ത് ലക്ഷങ്ങൾ വിലയുള്ള ഫോൺ വേണമെന്ന് കുട്ടി പറഞ്ഞപ്പോൾ അദ്ദേഹം ഒട്ടും മടിച്ചില്ല, ഉടൻ ഫോൺ സെക്ഷനിലേക്ക് പോയി ഒരു ഐഫോൺ 17 തന്നെ പാക്ക് ചെയ്യാൻ സ്റ്റാഫിനോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ തരംഗം

മുന്നിൽ നിൽക്കുന്നത് ലോകം ആദരിക്കുന്ന വ്യവസായ പ്രമുഖനാണെന്ന ഭയമില്ലാതെ ഒരു കുടുംബാംഗത്തോടന്നപോലെ കുട്ടി സംസാരിച്ചതും, ആ ആഗ്രഹം ഉടൻ തന്നെ സാധിച്ചു കൊടുത്ത യൂസഫലിയുടെ വലിയ മനസ്സുമാണ് ഇപ്പോൾ സൈബർ ലോകത്ത് ചർച്ചയാകുന്നത്. "പിള്ളേർ ഒരു ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുക്കും, അതാണ് യൂസഫലി" എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.

View post on Instagram