പ്രവാസികൾക്ക് കൂടുതൽ ആശ്വാസം; ഒമാൻ വഴി നാട്ടിലെത്താം, ഷാർജയിൽ നിന്ന് മസ്കറ്റിലേക്ക് ബസ് സർവീസ്

Published : Mar 02, 2026, 10:39 PM ISTUpdated : Mar 02, 2026, 10:47 PM IST
bus service

Synopsis

യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്.

ഷാർജ: ​ഗൾഫിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് കൂടുതൽ ആശ്വാസം. യുഎഇയിൽ നിന്നും ഒമാനിലേക്ക് ബസ് സർവീസുകൾ ആരംഭിച്ചു. ഷാർജയിൽ നിന്നും മസ്കറ്റ് വിമാനത്താവളത്തിലേക്കാണ് സർവീസ് നടത്തുന്നത്. പ്രവാസി യാത്രക്കാർക്ക് ഇനി ഒമാൻ വഴി നാട്ടിലെത്താം.

ഒമാനിൽ നിന്നും വിമാന സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്.

യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാത്തിരുന്ന പ്രതികരണമെത്തി! കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ട്രംപ്; 'എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും'
അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമ്മനിയും, ഇറാന് കാവലായി ചൈനയും റഷ്യ; ലോകം രണ്ട് ചേരിയാകുമ്പോൾ സമാധാനം അകലുന്നുവോ?