'ലാപു ലാപു' ആഘോഷത്തിനായി തെരുവിൽ ഒത്തുകൂടിയവർ; ഇടയിലേക്ക് കാറോടിച്ച് കയറ്റി അക്രമി, കാനഡയിൽ നിരവധി പേർ മരിച്ചു

Published : Apr 27, 2025, 04:48 PM ISTUpdated : Apr 27, 2025, 11:58 PM IST
'ലാപു ലാപു' ആഘോഷത്തിനായി തെരുവിൽ ഒത്തുകൂടിയവർ; ഇടയിലേക്ക് കാറോടിച്ച് കയറ്റി അക്രമി, കാനഡയിൽ നിരവധി പേർ മരിച്ചു

Synopsis

കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ  ഇടിച്ചുകയറി നിരവധി മരണം.

കാനഡ: കാനഡയിലെ വാൻകൂവറിൽ ഫിലിപ്പിനോ വംശജരുടെ തെരുവ് ഉത്സവത്തിനിടെ ജനക്കൂട്ടത്തിലേക്ക് കാർ  ഇടിച്ചുകയറി നിരവധി മരണം. ബോധപൂർവം കാർ ഓടിച്ചു കയറ്റിയതാണെന്ന് പോലീസ് കരുതുന്നു. അക്രമി പിടിയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. രാത്രി 8 മണിയോടെ ലാപു ലാപു എന്ന പ്രദേശിക ആഘോഷത്തിനായി ഒത്തുകൂടിയവർ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിന് ശേഷം തെരുവിൽ മൃതദേഹങ്ങൾ കിടക്കുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഊർജിത അന്വേഷണം തുടങ്ങിയതായി കനേഡിയൻ പോലീസ് പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണി സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം