
ഒട്ടാവ: കാൻസറിനോട് പൊരുതി വിജയിച്ച കനേഡിയൻ പൗരൻ ലോകത്തെ വീണ്ടും ഞെട്ടിക്കുന്നത് അദ്ദേഹത്തിന്റെ ഭാഗ്യ പരീക്ഷണങ്ങളിലുള്ള വിജയത്തിന്റെ പേരിലാണ്. ഒമ്പത് മാസത്തിനുള്ളിൽ ഡേവിഡ് സെർക്കിൻ വിജയിയായത് 3 നറുക്കെടുപ്പുകളിലാണ്. മൂന്ന് ലോട്ടറികളിൽ നിന്ന് അദ്ദേഹം നേടിയതാകട്ടെ 2.5 മില്യൺ ഡോളർ (15.6 കോടി രൂപ) ആണ്.
കാനഡയിലെ ആൽബെർട്ടയിലെ ലെത്ത്ബ്രിഡ്ജിലാണ് ഈ ഭാഗ്യവാൻ താമസിക്കുന്നത്. അവസാനമായി ഡേവിഡ് സെർക്കിൻ വിജയി ആയത് മെയ് 3 ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിലാണ്. ഇതിലൂടെ 1 മില്യൺ ഡോളർ ഇദ്ദേഹം സ്വന്തമാക്കിയതായി വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ (WCLC) അറിയിച്ചു. നേരത്തെ, ഓഗസ്റ്റ് 20 ന് നടന്ന ലോട്ടോ മാക്സ് നറുക്കെടുപ്പിൽ ഡേവിഡ് 500,000 ഡോളറും, നവംബർ 16 ന് നടന്ന ലോട്ടോ 6/49 നറുക്കെടുപ്പിൽ 1 മില്യൺ ഡോളറും നേടിയിരുന്നു.
ഡബ്ലൂസിഎൽസി പറയുന്നതിനനുസരിച്ച് ജാക്ക്പോട്ട് നേടാനുള്ള സാധ്യത 33,294,800 ൽ 1 ആണ്. എന്നാൽ 1982 ൽ ലോട്ടോ 6/49 ആരംഭിച്ചതുമുതൽ 49 തവണ ലോട്ടറിയെടുത്തതിൽ 6 തവണയാണ് ഡേവിഡ് സെർക്കിൻ വിജയിയായിട്ടുള്ളത്. ലെത്ത്ബ്രിഡ്ജിലെ 2440 ഫെയർവേ പ്ലാസ റോഡിൽ നിന്നാണ് ഏറ്റവും പുതിയ വിജയിച്ച ടിക്കറ്റ് ഡേവിഡ് വാങ്ങിയത്. ഗ്യാസ് വാങ്ങുന്നതിനിടയിലാണ് ഈ ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റ് അടിക്കുന്നതിന്റെ സാധ്യത ആസ്ട്രോണമിക്കലാണ്. ഇത് തന്നെ വീണ്ടും സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല. പക്ഷെ, ഇനിയും ടിക്കറ്റുകളെടുക്കുമെന്നും ഡേവിഡ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam