'ഈ പ്രവൃത്തി ചെയ്താൽ ​ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും'; മസ്കിന് അന്ത്യശാസനവുമായി ട്രംപ്

Published : Jun 08, 2025, 02:23 AM ISTUpdated : Jun 08, 2025, 04:55 AM IST
Donald Trump

Synopsis

കഴിഞ്ഞ ദിവസമാണ് ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു.

വാഷിങ്ടൺ: ബജറ്റ് ബില്ലിന് എതിർത്ത് വോട്ട് ചെയ്യാൻ ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്കിന് മുന്നറിയിപ്പ് നൽകി പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. മസ്ക് ഡെമോക്രാറ്റുകൾക്ക് ഫണ്ട് നൽകിയാൽ അയാൾക്ക് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് എൻ‌ബി‌സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസമാണ് ഉറ്റസുഹൃത്തും ടീമിലെ പ്രധാനിയുമായ മസ്കുമായി ട്രംപ് ഉടക്കിപ്പിരിഞ്ഞത്. മസ്‌കുമായുള്ള ബന്ധം അവസാനിച്ചതായി ഡൊണാൾഡ് ട്രംപും സമ്മതിച്ചു. സർക്കാറിന്റെ നികുതി ഇളവുകൾ റദ്ദാക്കുന്ന കോസ്റ്റ് ബിൽ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻമാരെ വെല്ലുവിളിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് മസ്ക് സാമ്പത്തിക സഹായം നൽകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയാണ് ഇരുവരും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ എന്ന് വിശേഷിപ്പിക്കുന്ന ബില്ലിനെ മസ്‌ക് വിമർശിക്കുകയും വെറുപ്പുളവാക്കുന്ന മ്ലേച്ഛത എന്ന് വിളിക്കുകയും ട്രംപിന്റെ താരിഫ് നയങ്ങൾ മാന്ദ്യത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ട്രംപിന്റെ ഇംപീച്ച്‌മെന്റിനെ പിന്തുണയ്ക്കുന്ന ഒരു പോസ്റ്റും ജെഫ്രി എപ്‌സ്റ്റീനുമായുള്ള ട്രംപിന്റെ മുൻകാല ബന്ധങ്ങളെക്കുറിച്ചും മസ്ക് വെളിപ്പെടുത്തി. എന്നാൽ, ആ പോസ്റ്റ് അദ്ദേഹം പിന്നീട് എക്സിൽ നിന്ന് നീക്കം ചെയ്തു. മസ്‌ക് പ്രസിഡന്റിന്റെ ഓഫീസിനോട് അനാദരവ് കാണിക്കുന്നുവെന്ന് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. മസ്കിന്റെ സ്ഥാപനങ്ങൾക്ക് അമേരിക്കൻ സർക്കാർ നൽകുന്ന സബ്സിഡി റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകി.

2024-ലെ ട്രംപിന്റെ പ്രചാരണ വേളയിൽ ഫണ്ട് നൽകിയവരിൽ പ്രധാനിയായിരുന്നു മസ്ക്. വിജയിച്ച ശേഷം മസ്‌കിനെ, ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവനായി നിയമിച്ചു. ജൂലൈ 4-ന് മുമ്പായി ബിൽ പാസാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്