
ദില്ലി : ഇന്ത്യക്കെതിരെ വീണ്ടും കടുപ്പിച്ച് കാനഡ. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിലെ അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി. നിജ്ജറിന്റെ മരണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്നാണ് കാനഡയുടെ ആരോപണം.
പലസ്തീനിലെ ഇസ്രയേൽ കുടിയേറ്റം: യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, അമേരിക്ക എതിർത്തു
''തുടക്കത്തിൽ നിജ്ജർ കൊലപാതകം കാനഡ വളരെ പ്രാധാന്യത്തോടെ ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ സർക്കാരിനെയും പ്രധാന്യത്തോടെ വിവരം അറിയിച്ചു. നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യൻ ഏജൻസികൾക്ക് കനേഡിയൽ പൌരന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന ആരോപണം കാനഡ ഉന്നയിച്ചതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എന്നാൽ കനേഡിയൻ ഡിപ്ലോമാറ്റുകളെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ ഇതിനോട് പ്രതികരിച്ചത്. വിയന്ന കൺവെൻഷന്റെ ലംഘനമാണിത്. വലിയ രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് അപകടകരമെന്നും ജസ്റ്റിൻ ട്രൂഡോ കുറ്റപ്പെടുത്തി.
ലൈഫ് പദ്ധതി തകർക്കാൻ ദുഷ്ട മനസുള്ളവർ ശ്രമിച്ചു, നടന്നില്ല; ഇനിയും വീട് നൽകും: മുഖ്യമന്ത്രി
<
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam