കുട്ടിയെ സ്കൂളിൽ വിട്ടു പിന്നാലെ കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവ്, കാർ തകർത്ത് രക്ഷിതാക്കൾ

Published : Nov 20, 2024, 12:11 PM IST
കുട്ടിയെ സ്കൂളിൽ വിട്ടു പിന്നാലെ കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവ്, കാർ തകർത്ത് രക്ഷിതാക്കൾ

Synopsis

വാഹനം കുതിച്ചെത്തിയതിന് പിന്നാലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചിതറിയോടി. പിന്നാലെ രക്ഷിതാക്കൾ ചേർന്ന് കാർ തടഞ്ഞതാണ് വലിയ രീതിയിൽ അപകടങ്ങളുണ്ടാകാതെ തടഞ്ഞത്.

ഹുനാൻ: എട്ട് വയസുള്ള കുട്ടിയെ സ്കൂളിൽ വിട്ടതിന് പിന്നാലെ ഗ്രൌണ്ടിലുണ്ടായിരുന്ന മറ്റ് കുട്ടികളുടെ നേരെ എസ്യുവി ഓടിച്ച് കയറ്റി യുവാവ്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഡിൻചെംഗ് ജില്ലയിലെ യോംഗ്വാൻ പ്രൈമറി സ്കൂളിലാണ് സംഭവം. ഏതെങ്കിലും കാരണത്താൽ പ്രകോപിതരായി യുവാക്കൾ സാധാരണക്കാരെ ആക്രമിക്കുന്ന സംഭവങ്ങൾ പതിവ് കാഴ്ചയാവുന്ന സംഭവങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കാണാനുള്ളത്. ചൈനയിൽ അടുത്തിടെയായി ഇത്തരം സംഭവങ്ങളിൽ വലിയ വർധനവാണ് സംഭവിച്ചിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഇത്തരത്തിലുള്ള മൂന്ന് ആക്രമ സംഭവങ്ങളാണ് ചൈനയിൽ നടന്നത്. ഇതിൽ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇന്നലെ നടന്നത്. 

വെള്ള നിറത്തിലുള്ള എസ്യുവി കുട്ടികളെ സ്കൂളിലേക്ക് വിടാനായി എത്തിയ രക്ഷിതാക്കൾ അടക്കമുള്ളവർക്കിടയിലേക്കാണ് പാഞ്ഞ് കയറിയത്. പേടിച്ചരണ്ട് കുട്ടികളും രക്ഷിതാക്കളും കാറിന് മുൻപിൽ നിന്ന് ഓടി മാറുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കുട്ടികൾക്ക് ഭയന്ന് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റിട്ടുണ്ടെങ്കിലും സംഭവത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് സംഭവത്തേക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

വാഹനം കുട്ടികൾക്ക് മേൽ ഓടിച്ച കയറ്റിയ യുവാവിനെ രക്ഷിതാക്കൾ പിടികൂടി കാര്യമായി കൈകാര്യം ചെയ്ത ശേഷം പൊലീസിന് കൈമാറിയിട്ടുണ്ട്. പൊതുജനത്തിന് നേരെ ഒരാഴ്ചയ്ക്കുള്ളിൽ ഉണ്ടാവുന്ന മൂന്നാമത്തെ അക്രമ സംഭവമാണ് ഇത്. ആറിലധികം രക്ഷിതാക്കൾ ചേർന്നാണ് വാഹനം തടഞ്ഞ് നിർത്തിയത്. രക്ഷിതാക്കൾ വാഹനം അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ചയാണ് കിഴക്കൻ ചൈനയിലുണ്ടായ കത്തിയാക്രമണത്തിൽ 8 പേരാണ് കൊല്ലപ്പെട്ടത്. 17 പേർക്ക് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് പരീക്ഷയിൽ തോറ്റതിന് പിന്നാലെ സ്കൂളിൽ കത്തിയാക്രമണം നടത്തിയത്. നവംബർ 12ന് തെക്കൻ ചൈനയിലുണ്ടായ ആക്രമണത്തിൽ 35 പേരാണ് കൊല്ലപ്പെട്ടത്. 65ാം വയസിൽ വിവാഹ മോചനക്കേസിൽ സ്വത്തിന്റെ ഏറിയ പങ്കും ഭാര്യയ്ക്ക് നൽകേണ്ടി വന്നതിൽ പ്രകോപിതനായ വയോധിൻ വ്യായാമം ചെയ്തിരുന്ന ആളുകൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റിയായിരുന്നു ഇത്. ഒക്ടോബറിൽ ഷാംഗ്ഹായിയിൽ സൂപ്പർ മാർക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 

മുൻ വർഷത്തേക്കാൾ ഇത്തരം അക്രമങ്ങളിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 19 സംഭവങ്ങളാണ് ഈ വർഷം മാത്രം സംഭവിച്ചത്. ഇതിൽ 63 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. 2023 വർഷത്തിൽ ഇത്തരം പെട്ടന്നുള്ള ആക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. ഇത്തരം വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരണം ലഭിക്കുന്നതും അധികൃതർക്കിടയിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്