'പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ട്'; മുന്നറിയിപ്പുമായി ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ

Published : Oct 07, 2026, 10:08 PM IST
Reuven Azar

Synopsis

ഇന്ത്യയുടെ അയൽരാജ്യത്തെ ഭീകര സംഘടനകൾക്ക് ഹമാസ് പ്രചോദനമാകുന്നുണ്ടെന്നും സുരക്ഷാ ഏജൻസികളെക്കാൾ വേഗത്തിലാണ് ഭീകരർ പ്രവർത്തിക്കുന്നതെന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ.

ദില്ലി: പുതിയൊരു ഭീകരാക്രമണ തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റൂവൻ അസർ. സർക്കാരുകളെക്കാളും സുരക്ഷാ ഏജൻസികളെക്കാളും വേഗത്തിലാണ് ഭീകരർ തങ്ങളുടെ ശേഷി വികസിപ്പിക്കുന്നതെന്ന് അദ്ദേഹം വാദിച്ചു. ഫ്ലൈ ദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ഇന്ത്യയുടെ അയൽരാജ്യത്തെ ഭീകര സംഘടനകൾക്ക് ഹമാസ് എങ്ങനെ പ്രചോദനമാകുന്നുവെന്ന് പരിശോധിക്കണമെന്ന് റൂവൻ അസർ ആവശ്യപ്പെട്ടു. ഇന്ത്യാ ടുഡെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇസ്രയേൽ അംബാസിഡറുടെ പ്രതികരണം.

"തീവ്രവാദികൾ നമ്മളെക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നു, നമ്മൾ അവരെക്കാൾ വേഗത്തിൽ സഞ്ചരിക്കേണ്ടതുണ്ട്. അടുത്ത ഭീകരാക്രമണ തരംഗത്തേക്കാൾ മുന്നിലെത്തണമെങ്കിൽ നമ്മൾ അതീവ ജാഗ്രത പുലർത്തുകയും വേഗത്തിൽ പ്രവർത്തിക്കുകയും വേണം"- എന്നാണ് റൂവൻ അസർ പറഞ്ഞത്.

ഭീകര സംഘടനകൾ തമ്മിലുള്ള സഹകരണം വർദ്ധിച്ചുവരികയാണോ എന്ന ചോദ്യത്തിന്, ഹമാസിന്റെ സമീപകാല പ്രവർത്തനങ്ങളിലേക്കാണ് ഇസ്രയേൽ സ്ഥാനപതി വിരൽ ചൂണ്ടിയത്. പഹൽഗാമിലെ ഭീകരാക്രമണം ചൂണ്ടിക്കാട്ടി, ഈ മേഖലയിലെ ഭീകര സംഘടനകൾക്ക് ഹമാസ് പ്രചോദനമായിട്ടുണ്ടെന്ന് റൂവൻ അസർ പറഞ്ഞു- "പഹൽഗാം ആക്രമണം അതിന്റെ പ്രകടനമായിരുന്നു. ഹമാസ് പ്രതിനിധികൾ അവിടെയെത്തി യോഗങ്ങൾ നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അണിയറയിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. ഇത്തരം ഭീഷണികളെ നേരിടാനും അതിജീവിക്കാനുമുള്ള ശേഷി വികസിപ്പിക്കണം."

ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമം ചൂണ്ടിക്കാട്ടിയാണ് ഇസ്രയേൽ അംബാസിഡറുടെ മുന്നറിയിപ്പ്. സഹപൈലറ്റ് തനിച്ച് ആസൂത്രണം ചെയ്ത ആക്രമണമാണോ ഇതെന്ന് നിലവിൽ വ്യക്തമല്ലെന്ന് റൂവൻ അസർ പറഞ്ഞു. ഭീകരരും ഇറാൻ ഭരണകൂടവും തങ്ങൾ തോറ്റിട്ടില്ലെന്ന് തെളിയിക്കാൻ ഏതൊരു അവസരവും ഉപയോഗിക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പൈലറ്റ് സ്മിത്ത് മച്ചാറിനെ അദ്ദേഹം അഭിനന്ദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത നഷ്ടം; തകർന്നത് 81 സൈനിക വിമാനങ്ങൾ, നഷ്ടം 330 കോടി ഡോളർ
ആ 'തെറ്റായ തീരുമാനം' തിരുത്തി ഇറാഖിൽ നിന്ന് യുഎസ് - യുകെ പിൻമാറ്റം; നേട്ടം കൊയ്യാൻ ഇറാന്?