
ന്യൂയോർക്ക്: അമേരിക്കൻ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ ചാർളി കിർക്ക് വെടിവച്ച് കൊലപ്പെടുത്തിയ അക്രമി പിടിയിലെന്ന് ഡൊണാൾഡ് ട്രംപ്. യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു യോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റ് കൊല്ലപ്പെട്ട 31 കാരനായ ചാർളി കിർക്കിന്റെ കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ പിടികൂടിയതായി സംശയമില്ലാതെ പറയാണെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് വിശദമാക്കിയത്. അക്രമിയെ അറിയുന്നവർ തന്നെയാണ് ഇയാളെ പിടികൂടാൻ സഹായിച്ചതെന്നാണ് ട്രംപ് വിശദമാക്കിയത്. കൊലപാതകത്തിന് കാരണമായതെന്താണെന്ന് അടക്കം അറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ട്രംപ് വിശദമാക്കി. അറസ്റ്റ് വിവരം ഉടൻ തന്നെ എഫ്ബിഐ വിശദമാക്കുമെന്നാണ് ട്രംപ് വിശദമാക്കിയത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ അടുത്ത അനുയായിയും, ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു. ഏറെ പ്രചാരമുള്ള പോഡ്‌കാസ്റ്റുകളുടെ അവതാരകനാണ് അദ്ദേഹം. ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്ന് ട്രംപ് പ്രതികരിച്ചത്. യൂട്ടായിലെ ഓറമിലുള്ള യൂട്ടാ വാലി യൂണിവേഴ്സിറ്റിയിൽ ഒരു കാമ്പസ് പരിപാടിയിൽ തോക്ക് അക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്.
ക്രിസ്ത്യൻ ദേശീയതയെ പ്രോത്സാഹിപ്പിക്കാനായി പെന്തക്കോസ്ത് പാസ്റ്റർ റോബ് മക്കോയിയുമായി ചേർന്ന്, യാഥാസ്ഥിതിക വിഷയങ്ങളിൽ മത സമൂഹങ്ങളെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ചാർളി കിർക്ക് ടേണിംഗ് പോയിന്‍റ് ഫെയ്ത്ത് രൂപീകരിച്ചത്. തോക്ക് നിയന്ത്രണം, ഗർഭഛിദ്രം, എൽജിബിടിക്യു അവകാശങ്ങൾ എന്നിവയ്‌ക്കെതിരായ തന്‍റെ ശക്തമായ എതിർപ്പുകളും ചാർളി പ്രകടിപ്പിച്ചിരുന്നു. മാര്‍ട്ടിന്‍ ലൂഥർ കിങിനെ വിമർശിച്ചത് വിവാദമായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam