ചെർണോബിൽ മേഖലയിലെ ആണവവികിരണത്തിൽ വർധനയെന്ന് യുക്രൈൻ ആണവ ഏജൻസി

Published : Feb 25, 2022, 04:02 PM ISTUpdated : Feb 25, 2022, 04:06 PM IST
ചെർണോബിൽ മേഖലയിലെ ആണവവികിരണത്തിൽ വർധനയെന്ന് യുക്രൈൻ ആണവ ഏജൻസി

Synopsis

ഏറ്റുമുട്ടലിന് പിന്നാലെയാണ് മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർധിച്ചതെന്നാണ് ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

ക്രീവ്:  പ്രവർത്തനരഹിതമായ ചെർണോബിൽ ആണവ പവർ പ്ലാനിന്റെ സൈറ്റിൽ നിന്ന് റേഡിയേഷൻ അളവ് വർദ്ധിച്ചതായി യുക്രൈൻ ആണവ ഏജൻസി വെള്ളിയാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം പ്രവർത്തന രഹിതമായ ആണവനിലയിൻ്റെ നിയന്ത്രണത്തിനായി ഇരുവിഭാഗം സൈന്യങ്ങളും തമ്മിൽ കടുത്ത ഏറ്റുമുട്ടൽ നടന്നിരുന്നു. ഈ ഏറ്റുമുട്ടലിന് പിന്നാലെയാണ് മേഖലയിൽ ആണവവികിരണത്തിൻ്റെ തോത് വർധിച്ചതെന്നാണ് ആണവ ഏജൻസിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 

അതേസമയം ചെർണോബിലിലെ റേഡിയേഷനിലുണ്ടായ വർദ്ധനവ് നിസ്സാരമാണെന്നും സൈനിക ഉപകരണങ്ങൾ ഉയർത്തുന്ന പൊടിയാണ് ഇതിന് കാരണമെന്നും യുക്രൈനിലെ ന്യൂക്ലിയർ റെഗുലേറ്ററി ഇൻസ്പെക്ടറേറ്റ് അറിയിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചെർണോബിൽ മേഖലയിൽ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് യുക്രൈൻ സൈന്യം ചെർണോബിൽ ആണവനിലയത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുടെ വൻ കപ്പൽപട ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് ട്രംപ്; 'ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു'
ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസ്; ഇതുവരെ ഒപ്പുവെച്ചത് 19 രാജ്യങ്ങൾ, പാകിസ്ഥാനിൽ മുറുമുറുപ്പ്, ക്ഷണം സ്വീകരിക്കാതെ ഇന്ത്യ