
വാഷിംഗ്ടൺ : പാക്ക് ഭീകരന്‍ അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്‍റെ നേതാവായ അബ്ദുല്‍ റൗഫ് അസ്ഹറിന് ഉപരോധമേര്‍പ്പെടുത്താനുള്ള ശുപാര്‍ശ പരിഗണിക്കുന്നത് യുഎന്‍ രക്ഷാസമിതി മാറ്റിവച്ചു. ചൈനയുടെ ആവശ്യപ്രകാരമാണ് നടപടി. അബ്ദുല്‍ റൗഫ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന വേണമെന്ന് ചൈന നിലപാടെടുത്തു. ഇന്ത്യയും അമേരിക്കയുമാണ് ഇയാളെ കരിമ്പട്ടികയില്‍ പെടുത്താനുള്ള ശുപാര്‍ശ അവതരിപ്പിച്ചത്. കരിമ്പട്ടികയില്‍ പെടുത്താനുള്ള പ്രമേയം അംഗീകരിക്കണമെങ്കില്‍ രക്ഷാസമിതിയിലെ പതിനഞ്ചംഗങ്ങളുടെയും പിന്തുണ ആവശ്യമാണ്. ജയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരനാണ് അബ്ദുല്‍ റൗഫ് അസ്ഹര്‍. 1999ലെ വിമാനറാഞ്ചലിന്‍റെ സൂത്രധാരന്‍മാരില്‍ ഒരാളാണ് ഇയാൾ.
സര്‍ക്കാരിനെ വിമര്‍ശിച്ചു, രാജ്യദ്രോഹം; പാക് മാധ്യമ സ്ഥാപനത്തിന് സംപ്രേഷണ വിലക്ക്, തലവൻ അറസ്റ്റിൽ
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്ന് സൈനികർ വീരമൃത്യു വരിച്ചു
കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു.സംഭവം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത് സുരക്ഷാസന്നാഹം തുടരുകയാണ്. ഇന്ന് പുലർച്ചെ രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവെപ്പ് നടക്കുകയുമായിരുന്നുവെന്ന് എ.ഡി.ജി.പി മുകേഷ് സിങ് വ്യക്തമാക്കി. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി.ചാവേർ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതൽ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഓഫീസർ റാങ്കിലുള്ള സൈനികൻ അടക്കം ആറ് പേർ ചികിത്സയിലാണ്. ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രദേശം സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam