ഗൽവാൻ സംഘർഷത്തിന് പിന്നാലെ ചൈന നിര്‍ണായകവും അപകടകരവുമായ കാര്യം ചെയ്തു, ആരോപണവുമായി അമേരിക്ക

Published : Feb 08, 2026, 03:11 PM IST
trump iran tariff india china global trade impact

Synopsis

2020-ലെ ഗൽവാൻ സംഘർഷത്തിന് ശേഷം ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക ആരോപിച്ചു. അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ ചൈന 

ദില്ലി: 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഘർഷത്തിന് പിന്നാലെ, 2020 ജൂൺ 22 ന് ചൈന രഹസ്യമായി ആണവ പരീക്ഷണം നടത്തിയതായി അമേരിക്ക. പുതിയ ആഗോള ആയുധ നിയന്ത്രണ ചട്ടക്കൂടിന്റെ ആവശ്യകതയാണ് ചൈനയുടെ നടപടി അടിവരയിടുന്നതെന്ന് അമേരിക്ക പറഞ്ഞു. 2020 ജൂൺ 15 നായിരുന്നു ഇന്ത്യൻ-ചൈനീസ് സൈനികർ ലഡാക്കിൽ ഏറ്റുമുട്ടിയത്. ഇരുപത് ഇന്ത്യൻ സൈനികരും 35ഓളം ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

പതിറ്റാണ്ടുകൾ നീണ്ട റഷ്യ-യുഎസ് കരാർ തകർന്നതിനെത്തുടർന്ന് ആണവവൽക്കരണം നിർത്തലാക്കാനുള്ള ട്രംപിന്റെ നിർദ്ദേശം ചൈന തള്ളിയിരുന്നു. ആണവ പരീക്ഷണങ്ങൾ നടത്തുമ്പോൾ അന്താരാഷ്ട്ര നിരീക്ഷണ സംവിധാനങ്ങളെ മറികടക്കാൻ സാങ്കേതിക വിദ്യകൾ ചൈന ഉപയോഗിച്ചതായി യുഎസ് അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് തോമസ് ജി ഡിനാനോ പറഞ്ഞു. നൂറുകണക്കിന് ടൺ ആണവ സ്ഫോടന പരീക്ഷണങ്ങൾ ഉൾപ്പെടെ ചൈന നടത്തി. ഇത് മറച്ചുവെക്കാനായി ഇതിനായി ഡീകൂപ്പിംഗ് സംവിധാനം ചൈന ഉപയോ​ഗിച്ചു. 2020 ജൂൺ 22 ന് ചൈന അത്തരമൊരു ആണവ പരീക്ഷണം നടത്തിയെന്നും ഡിനാന്നോ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അമേരിക്കയും റഷ്യയും തമ്മിലുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർട്ട് ഉടമ്പടി ഈ ആഴ്ച ഔപചാരികമായി അവസാനിച്ച സാഹചര്യത്തിലാണ് ഡിനാനോയുടെ പരാമർശങ്ങൾ എന്നതും ശ്രദ്ധേയം. പുതിയ ആണവ വാസ്തുവിദ്യയ്ക്കായി യുഎസ് സമ്മർദ്ദം ചെലുത്തുന്നു. റഷ്യയുടെ നിയമലംഘനങ്ങളും ആഗോള ആണവ ശേഖരത്തിന്റെ വളർച്ചയും ചൈന നടത്തിയ രഹസ്യ പരീക്ഷണങ്ങൾ ഇന്നത്തെ ഭീഷണികൾക്ക് അനുയോജ്യമായ പുതിയ ആയുധ നിയന്ത്രണ ചട്ടക്കൂട് പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും ഡിനാന്നോ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുമ്പ് സമാനമായ ആരോപണങ്ങളെക്കുറിച്ച് സൂചന നൽകിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 31 ന്, ചൈനയും റഷ്യയുമൊത്ത് അമേരിക്ക ആണവ പരീക്ഷണം ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലുലു മാളിലെത്തിയ കുട്ടി യൂസഫലിയോട്, 'ടോയ് വേണ്ട, ഐഫോൺ മതി', പിന്നെ നടന്നത് വൈറൽ, 'പിള്ളേർ ഒരു ആഗ്രഹം പറഞ്ഞാൽ അതങ്ങ് സാധിച്ചു കൊടുക്കും'
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ടിയ അമ്മാവനെ ഒളിവിൽ നിന്ന് അറസ്റ്റ് ചെയ്ത് പൊലീസ്