ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ചൈന

By Web TeamFirst Published Nov 13, 2020, 8:12 PM IST
Highlights

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് ചൈന അഭിനന്ദനം അറിയിക്കുന്നത്.
 

ബീജിങ്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് ചൈന. യുഎസ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് അമേരിക്കയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രതികരണം വീക്ഷിക്കുകയായിരുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ ജനതയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനെയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് ചൈന അഭിനന്ദനം അറിയിക്കുന്നത്. അമേരിക്കന്‍ നിയമമനുസരിച്ച് പ്രസിഡന്റിനെ പ്രഖ്യാപിക്കാതെ ചൈന പ്രതികരിക്കില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചത്. 

ട്രംപിന്റെ ഭരണകാലത്ത് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. വ്യാപാര യുദ്ധത്തിന് ശേഷം കൊവിഡ് വ്യാപനത്തിന് അമേരിക്ക ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. കൊവിഡ് ചൈനയുടെ സൃഷ്ടിയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. 
 

click me!