
ബെയ്ജിങ്: ഓസ്ട്രേലിയൻ വംശജയായ മാധ്യമപ്രവർത്തകയെ ചൈന തടവിലാക്കിയതായി റിപ്പോർട്ട്. ചൈനയുടെ ദേശീയ ചാനലായ സിജിടിഎന്നിലെ മാധ്യമപ്രവർത്തക ചെങ് ലീയെ ആണ് തടവിലാക്കിയത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഓസ്ട്രേലിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ചെങ് ലീയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു.
ചെങ് ലീയ്ക്കെതിരെ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്നും വീട്ടു തടങ്കലിൽ ആണെന്നും ബന്ധുക്കൾ പറയുന്നു. എട്ട് വർഷമായി സിജിടിഎന്നിന്റെ വാർത്താ അവതാരകയും റിപ്പോർട്ടറുമാണ് ചെങ് ലീ.
വീട്ടുതടങ്കലിലാക്കിയാൽ ഉദ്യോഗസ്ഥർക്ക് കുറ്റാരോപിതരെ ആറു മാസത്തോളം പുറത്തുവിടാതെ ചോദ്യം ചെയ്യാൻ സാധിക്കും. കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ പൗരനായ ചൈനീസ് സർക്കാർ ഉദ്യോഗസ്ഥൻ യാങ് ഹെങ്ചുന്നിനെ തടവിലാക്കിയതും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam