'അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം'; നിലപാട് കടുപ്പിച്ച് ചൈന, ഒരുമാസം സമയം

Published : Jun 12, 2023, 06:07 PM IST
'അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും ഉടൻ രാജ്യം വിടണം'; നിലപാട് കടുപ്പിച്ച് ചൈന, ഒരുമാസം സമയം

Synopsis

. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പിടിഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചത്.

ചൈന: ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈന. ഈ മാസം തന്നെ തിരികെ പോകാനാണ് നിർദ്ദേശം. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം വഷളായതോടെയാണ് നടപടി. ഇന്ത്യയിലെ നാല്  മാധ്യമ പ്രവര്‍ത്തകരാണ് ഈ വര്‍ഷം ആദ്യം ചൈനയിൽ ജോലി ചെയ്തിരുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലേഖകന്‍ അടുത്തിടെ ചൈന വിട്ടു. ദി ഹിന്ദുവിന്റെ ഒന്നും പ്രസാര്‍ ഭാരതിയുടെ രണ്ടും ലേഖകര്‍ക്ക് ഏപ്രിലില്‍ ചൈന വിസ പുതുക്കി നല്‍കിയില്ല. ഇതിന് പിന്നാലെയാണ് പിടിഐയുടെ റിപ്പോർട്ടർക്കും രാജ്യം വിടാൻ നിർദ്ദേശം ലഭിച്ചത്. ഈ മാസം തന്നെ രാജ്യം വിടാനാണ് നിർദ്ദേശം. 

ഇതോടെ ചൈനയിലെ ഇന്ത്യൻ മാധ്യമസാന്നിധ്യം അവസാനിക്കുകയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. നേരത്തെ സിന്‍ഹുവവാര്‍ത്താ ഏജന്‍സിയുടെയും ചൈന സെന്‍ട്രല്‍ ടെലിവിഷന്റെയും മാധ്യമ പ്രവര്‍ത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. അമേരിക്കൻ മാധ്യമപ്രവർത്തകർക്കും ചൈനയിൽ വിലക്കുണ്ട്. 

2020 ല്‍ രണ്ട് ഓസ്‌ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തകരെയും ചൈന പുറത്താക്കിയിരുന്നു. എന്നാല്‍ നടപടിയോട് ഇരുവിദേശകാര്യമന്ത്രാലയങ്ങളും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പിടിഐ റിപ്പോർട്ടർ പോകുന്നതോടെ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുള്ള ചൈനയിൽ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂർണമായും ഇല്ലാതാകും.  ഏഷ്യയിലെ സാമ്പത്തിക ശക്തികളായ ചൈനയും ഇന്ത്യയും തമ്മിലുള്ള അസ്വസ്ഥത വർധിപ്പിക്കുന്നതാണു നടപടിയെന്നാണു വിലയിരുത്തൽ. നേരത്തേ, സിൻഹുവ ന്യൂസ് ഏജൻസി, ചൈന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു.  

Read More : പുലർച്ച വരെ കാവലിരുന്നിട്ടും കടുവയെത്തി; പശുക്കിടാവിനെ കടിച്ച് കൊന്നു, വീണ്ടുമെത്തി, സംഭവം വയനാട്ടിൽ

ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമേരിക്കയുള്ളത് കൊണ്ടാണ് കാനഡ ജീവിച്ചു പോകുന്നതെന്ന് ട്രംപ്, തിരിച്ചടിച്ച് മാർക്ക് കാർണി; 'ഞങ്ങൾ മുന്നേറുന്നത് കാനഡക്കാരായതു കൊണ്ട്'
ചേരാതെ ഇന്ത്യ, മുഖം തിരിച്ച് ചൈനയും റഷ്യയും, അം​ഗത്വമെടുത്തത് 19 രാജ്യങ്ങൾ; ബോർഡ് ഓഫ് പീസ് നിലവിൽ വന്നെന്ന് വൈറ്റ് ഹൗസിന്റെ അറിയിപ്പ്