ഇന്ത്യയിൽ നിന്ന് വാങ് യി നേരെ പറന്നത് പാകിസ്ഥാനിലേക്ക്, ചൈന-പാക് ബന്ധം മൂന്നാം കക്ഷിയെ ബാധിക്കില്ലെന്ന് ഉറപ്പ്

Published : Aug 21, 2025, 10:17 PM IST
Wang Yi

Synopsis

ഇന്ത്യൻ സന്ദർശനത്തിന് ശേഷമാണ് വാങ് യി പാകിസ്ഥാനിലേക്ക് തിരിച്ചത്. ദില്ലിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയ വാങ് യി, പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയിരുന്നു.

ഇസ്ലാമാബാദ്: പാകിസ്ഥാനുമായുള്ള ചൈനയുടെ ബന്ധം ദീർഘകാലമായി നിലനിൽക്കുന്നതാണെന്നും മറ്റൊരു രാജ്യത്തിനെതിരെയല്ലെന്നും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് യി. പാക് സന്ദർശനത്തിനിടെയാണ് അ​ദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചൈനയുടെയും പാകിസ്ഥാന്റെയും സഹകരണം മൂന്നാം കക്ഷിയെ ലക്ഷ്യം വച്ചുള്ളതല്ല. ഞാൻ മൂന്ന് രാജ്യങ്ങൾ സന്ദർശിച്ചു. പാകിസ്ഥാനാണ് അവസാന സ്റ്റോപ്പ്. ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളും ചരിത്രം പങ്കിടുന്നു. ചൈനയും ദക്ഷിണേഷ്യൻ രാജ്യങ്ങളും അയൽക്കാരാണ്. നമ്മൾ ഒരുമിച്ച് വികസനം ത്വരിതപ്പെടുത്തണമെന്നും ഇസ്ലാമാബാദിൽ അദ്ദേഹം പറഞ്ഞു. ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ക്ഷണപ്രകാരം ഓഗസ്റ്റ് 21 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി വാങ് യി ഇസ്ലാമാബാദിലെത്തി. 

ആറാമത്തെ പാകിസ്ഥാൻ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചക്ക് ഉപാധ്യക്ഷ സ്ഥാനം വഹിക്കുകയും ഉഭയകക്ഷി ബന്ധങ്ങളും പ്രധാന പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ചർച്ച ചെയ്യുന്നതിനുമായി സൈനിക നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാതരത്തിലുമുള്ള ബന്ധം ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള പതിവ് ഉന്നതതല ചർച്ചയുടെ ഭാഗമാണ് ഈ സന്ദർശനമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക, വ്യാപാര സഹകരണം ശക്തിപ്പെടുത്തുന്നതിലും പ്രധാന വിഷയങ്ങളിൽ പിന്തുണ ഉറപ്പിക്കുന്നതിലും ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാകിസ്ഥാൻ അറിയിച്ചു. 

ഇന്ത്യൻ സന്ദർശനത്തിന് ശേഷമാണ് വാങ് യി പാകിസ്ഥാനിലേക്ക് തിരിച്ചത്. ദില്ലിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തിയ വാങ് യി, പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തിയിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് സമ്മർദ്ദത്തിനിടെ സഹകരിച്ച് മുന്നോട്ട് പോകാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം
മോദിയോട് ഏറെ ബഹുമാനമെന്ന് ട്രംപ്; ലോക വേദിയിൽ വീണ്ടും ഇന്ത്യ തള്ളിയ വിഷയം ഉന്നയിച്ചു; വ്യാപാര കരാർ വൈകില്ലെന്നും പ്രതികരണം