
ബീജിംഗ്: വെള്ളിയാഴ്ച ചൈനയില്‍ ഒരാള്‍ക്കും കൊവിഡ് 19 രോഗം സ്ഥിരീകരിച്ചില്ല. രോഗവ്യാപനത്തിന് ശേഷം ചൈനയില്‍ ആദ്യമായാണ് കൊവിഡ് 19 രോഗം സ്ഥിരീകരിക്കാതിരിക്കുന്നത്. രോഗം തുടച്ചുനീക്കിയതില്‍ തുടര്‍ന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ആഘോഷിച്ചു. കൊവിഡ് 19നെതിരെയുള്ള പോരാട്ടത്തില്‍ സുപ്രധാന നേട്ടമാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ക്ക് പോലം രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും രണ്ട് പേര്‍ക്ക് ലക്ഷണങ്ങളുണ്ടെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് 19 രോഗം നിയന്ത്രണ വിധേയമായെന്നാണ് ചൈനീസ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ലോകത്ത് ആദ്യമായി കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ചൈനയിലാണ്. ഇതുവരെ 82,791 പേര്‍ക്ക് ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. 4634 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ചൈനീസ് നഗരമായ വുഹാനിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. നഗരത്തിലെ ലോക്ക്ഡൗണ്‍ ഏപ്രില്‍ എട്ടിനാണ് പിന്‍വലിച്ചത്. വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഒരുകോടിയിലധികം പേരെ വീണ്ടും പരിശോധിച്ചിരുന്നു.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 53.5 ലക്ഷം കടന്നു. 3.41 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam